ETV Bharat / city

മലപ്പുറം ജില്ലയിലെ കോഴി മാലിന്യ പ്രശ്നത്തിന് പരിഹാരമാവുന്നു - മലപ്പുറം വാര്‍ത്തകള്‍

ജില്ലയിൽ സ്വകാര്യ മാലിന്യസംസ്കരണ പ്ലാന്‍റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

malappuram chicken waste issue  malappuram news  waste issue in malappuram  മലപ്പുറം വാര്‍ത്തകള്‍  മലപ്പുറത്തെ മാലിന്യ പ്രശ്‌നം
മലപ്പുറം ജില്ലയിലെ കോഴി മാലിന്യ പ്രശ്നത്തിന് പരിഹാരമാവുന്നു
author img

By

Published : Oct 18, 2020, 3:09 AM IST

മലപ്പുറം: ജില്ലയുടെ തീരാശാപമായ കോഴി മാലിന്യ പ്രശ്നത്തിന് പരിഹാരമാവുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് ജില്ലയിൽ സ്വകാര്യ മാലിന്യസംസ്കരണ പ്ലാന്‍റുകൾ സ്ഥാപിക്കാനുള്ള സംരംഭകരെ കണ്ടെത്തുന്ന നടപടികൾ അന്തിമ ഘട്ടത്തിലെത്തി. രണ്ട് വർഷമായി ജില്ലാപഞ്ചായത്ത് നടത്തിക്കൊണ്ടിരുന്ന പരിശ്രമമാണ് വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നത്.

നിരവധി ചർച്ചകൾക്കും യോഗങ്ങൾക്കും കത്തിടപാടുകൾക്കും ശേഷം സ്വകാര്യ സംരംഭകരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ച് പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന ഗവൺമെന്‍റ് ജില്ലാ പഞ്ചായത്തിനെ ചുമതലപ്പെടുത്തി അനുമതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് താൽപര്യപത്രം ക്ഷണിക്കുകയും ഇരുപതിൽപരം സംരംഭകർ താൽപര്യപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് ശുചിത്വമിഷന്‍റെ നിർദേശാനുസരണം ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും സംരംഭകരുടെ പ്രോജക്ടുകൾ വിലയിരുത്തുകയും യൂണിറ്റുകൾ സന്ദർശിക്കുകയും ചെയ്യുകയുണ്ടായി. ഇതിൽ ഏറ്റവും അത്യാധുനികവും സാങ്കേതികമികവ് പുലർത്തുന്നതുമായ പ്ളാന്‍റുകള്‍ തെരഞ്ഞെടുത്ത്. ഈ മാലിന്യ പ്ലാന്‍റുകൾക്കാണ് കടകളിൽ നിന്ന് മാലിന്യം ശേഖരിക്കുവാനുള്ള അനുമതി നൽകുന്നത്.

യാതൊരുവിധ പരിസ്ഥിതിപ്രശ്നങ്ങളും ഇല്ലാതെ കോഴി വേസ്റ്റ് സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന റെൻഡറിങ് പ്ലാന്‍റുകളാണ് ഇതിനായി സജ്ജമാക്കുന്നത്. കോഴി വിൽപ്പന കേന്ദ്രങ്ങളിൽ കോഴി വേസ്റ്റ് ഫ്രീസറുകളിൽ സൂക്ഷിക്കുകയും ശീതീകരിച്ച വാഹനങ്ങളിൽ കടകളിൽനിന്ന് ദിവസേന ശേഖരിക്കുകയും പ്ലാന്‍റുകളിലേക്ക് കൊണ്ട് പോവുകയും ഓരോ ദിവസത്തെയും മാലിന്യം അന്നേദിവസം തന്നെ സംസ്കരിക്കുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.

പൊതു ജനങ്ങൾക്ക് യാതൊരു തരത്തിലും പ്രയാസങ്ങൾ ഉണ്ടാവാതിരിക്കുന്നതിനു വേണ്ടിയാണ് ഈ രീതിയിലുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുന്നത്. ഓരോ സംസ്കരണ യൂണിറ്റിനും കോഴിമാലിന്യം ശേഖരിക്കുന്നതിനുള്ള പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് പ്രത്യേകം നിർണയിച്ചു നൽകും. ബന്ധപ്പെട്ട പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും - സംസ്കരണ യൂണിറ്റുകളുടെ ഉടമകളും, കോഴി വ്യാപാരികളും പരസ്പരം കരാറിലേർപ്പെടും. പദ്ധതിയുടെ ഭാവി പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവരുടെ യോഗം ജില്ലാ പഞ്ചായത്ത് ഓൺലൈൻ വഴി വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.