ETV Bharat / city

കൗതുകം ഈ ജഗ്‌ളിങ്: ഫുട്ബോള്‍ ഫ്രീ സ്റ്റൈലില്‍ വിസ്മയമായി റിസ്‌വാൻ

ചാലിയാറിന് കുറുകെയുള്ള കുനിയിൽ പെരുക്കടവ് പാലത്തിന്‍റെ കൈവരിയിലിരുന്നുള്ള റിസ്‌വാന്‍റെ ജഗ്‌ളിങ്ങിന്‍റെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

mohammad rizwan freestyle football  malappuram native freestyle football  19 year old freestyle football  അരീക്കോട് സ്വദേശി ഫ്രീസ്റ്റൈൽ ഫുട്ബോള്‍  മുഹമ്മദ് റിസ്‌വാന്‍ ഫ്രീസ്റ്റൈൽ ഫുട്ബോള്‍  മലപ്പുറം സ്വദേശി മുഹമ്മദ് റിസ്‌വാന്‍ ഫ്രീസ്റ്റൈല്‍ ഫുട്‌ബോള്‍  മലപ്പുറം പത്തൊമ്പതുകാരന്‍ ഫ്രീസ്റ്റൈല്‍
പുഴയിലേക്ക് കാലും നീട്ടി ജഗ്‌ളിങ്; ഫ്രീസ്റ്റൈലില്‍ വിസ്‌മയം തീര്‍ത്ത് റിസ്‌വാന്‍
author img

By

Published : Jul 12, 2022, 11:07 AM IST

മലപ്പുറം: ഫ്രീസ്റ്റൈൽ ഫുട്ബോളിലൂടെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയനാകുകയാണ് അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ്‌വാന്‍. ചാലിയാറിന് കുറുകെയുള്ള കുനിയിൽ പെരുക്കടവ് പാലത്തിന്‍റെ കൈവരിയിലിരുന്ന് പുഴയിലേക്ക് കാലും നീട്ടിയുള്ള റിസ്‌വാന്‍റെ ജഗ്‌ളിങ്ങിന്‍റെ വീഡിയോ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഫുട്ബോൾ കൈ കൊണ്ട് മാത്രമല്ല മൊബൈലിൽ വച്ചും കറക്കും.

വിദേശ ഫുട്ബോൾ താരങ്ങളുടെ ഫ്രീസ്റ്റൈൽ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്നുള്ള പ്രചോദനമാണ് റിസ്‌വാനെ ഒരു വര്‍ഷം മുന്‍പ് ഈ രംഗത്തേക്ക് എത്തിച്ചത്. വിദേശ താരങ്ങളുടെ ഫ്രീസ്റ്റൈല്‍ അനുകരിച്ച് വീട്ടിൽ നിന്ന് സ്വന്തമായി പരിശീലനം നടത്തി.

ഫ്രീസ്റ്റൈലില്‍ വിസ്‌മയം തീര്‍ത്ത് റിസ്‌വാന്‍

വിസ്‌മയിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ കാഴ്‌ചവയ്ക്കുന്ന ഈ പത്തൊമ്പതുകാരനെ ഇൻസ്റ്റഗ്രാമിൽ നിരവധി പേരാണ് ഫോളോ ചെയുന്നത്. പ്രാദേശിക തലത്തിൽ നിരവധി ടീമുകൾക്ക് ബൂട്ട് കെട്ടിയിട്ടുള്ള റിസ്‌വാന്‍ തെരട്ടമ്മൽ മജ്‌മഅ ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്ന് പ്ലസ്‌ടു പഠനം പൂർത്തിയാക്കി തുടർപഠനത്തിനായി കാത്തിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.