മലപ്പുറം: 20 വർഷം മുമ്പാണ് മലപ്പുറം ചെമ്മങ്കടവ് സ്വദേശിയായ അബ്‌ദുറഹ്മാൻ മുസ്‌ലിയാര്‍ ഊദ് കൃഷിയെകുറിച്ചും അതിന്‍റെ നേട്ടങ്ങളെ കുറിച്ചും മനസിലാക്കുന്നത്. അറബികൾക്ക് ഏറ്റവും പ്രിയമേറിയ ഊദ് കേരള മണ്ണിലും വിളയുമെന്ന് കേട്ടതോടെ മറ്റൊന്നും ചിന്തിക്കാതെ അബ്‌ദുറഹ്മാൻ മുസ്‌ലിയാര്‍ പരീക്ഷണത്തിന് മുതിർന്നു.
ഊദും ഊദിന്‍റെ അത്തറും കാര്യമായി വിപണനം നടക്കുന്നത് അറബ് നാടുകളിലാണെങ്കിലും ഊദ് മരങ്ങളുടെ ജന്മദേശം ഇന്ത്യയിലെ അസമാണ്. ഒരു മരത്തിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കാനാകുമെന്നതാണ് മിക്കവരേയും ഊദ് കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
പത്രപരസ്യം കണ്ടാണ് അബ്‌ദുറഹ്മാൻ മുസ്‌ലിയാര്‍ 2002ൽ ഊദ് തൈകള്‍ വാങ്ങുന്നത്. വിപണന സാധ്യതകള്‍ തെളിഞ്ഞിട്ടില്ലെങ്കിലും അബ്‌ദുറഹ്മാൻ മുസ്‌ലിയാരുടെ വീട്ടിലിപ്പോൾ ഏകദേശം ഒൻപതോളം ഊദ് മരങ്ങളുണ്ട്.
ജന്മദേശം അസമായതിനാൽ ഈ പ്രദേശത്തുള്ളവരാണ് നമ്മുടെ നാട്ടിലെയും മിക്ക ഊദ് കൃഷിയിടങ്ങളിലും ജോലി ചെയ്യുന്നത്. ഊദ് മരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധദ്രവ്യത്തേക്കാൾ ലാഭകരമാണ് ഇതിന്‍റെ തൈ വിപണിയെന്നാണ് അബ്‌ദുറഹ്മാൻ പറയുന്നത്. ഈ പരീക്ഷണമാണിപ്പോൾ വിജയകരമാകുന്നതും.
Read more: Assam Manohari Gold Tea | ഒരു കിലോയ്ക്ക് ഒരു ലക്ഷം...!; റെക്കോഡിട്ട് അസം 'മനോഹരി ഗോള്‍ഡ് ടീ'