ETV Bharat / city

കെ. ​ഗോപാലകൃഷ്ണന്‍ മലപ്പുറം ജില്ലാ കലക്ടര്‍ - തിരുവനന്തപുരം ജില്ലാ കലക്ടര്‍

ജാഫർ മാലിക്കാണ് നിലവിലെ മലപ്പുറം ജില്ലാ കലക്ടർ

k gopalakrishnan ias news new malappuram collector k gopalakrishnan malappuram collector തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ​ഗോപാലകൃഷ്ണന്‍ മലപ്പുറം കലക്ടര്‍
കെ. ​ഗോപാലകൃഷ്ണന്‍
author img

By

Published : May 27, 2020, 3:15 PM IST

മലപ്പുറം: കെ. ​ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കലക്ടറായി സർക്കാർ നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗമാണ് തിരുവനന്തപുരം ജില്ലാ കലക്ടറായ കെ. ​ഗോപാലകൃഷ്ണനെ ജില്ലയുടെ പുതിയ കലക്ടറായി നിയമിച്ചത്. ജാഫർ മാലിക്കാണ് നിലവിലെ മലപ്പുറം ജില്ലാ കലക്ടർ. കെ ഗോപാലകൃഷണനെ സ്ഥലം മാറ്റിയതോടെ ഡോ.നവജ്യോത് ഘോസെയെ തിരുവനന്തപുരം കലക്ടറായി നിയമിച്ചു.

2013 ബാച്ച് ഐ.എ.എസ് ഉദ്യോ​ഗസ്ഥനാണ് തമിഴ്‌നാട് നാമക്കൽ സ്വദേശിയായ കെ. ​ഗോപാലകൃഷ്ണന്‍. മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം അഞ്ച് വർഷത്തോളം യു.എസിൽ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തി സിവിൽ സർവീസ് നേടിയെടുത്തത്. മലപ്പുറത്ത് അസിസ്റ്റന്‍റ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം കലക്ടറായിരിക്കെ പ്രളയ കാലത്തും, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.