മലപ്പുറം: കാട്ടാനയുടെ ആക്രമത്തിൽ നിന്നും വീട്ടമ്മ പരുക്കുകളോടെ രക്ഷപ്പെട്ടു. പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറ ചക്കുങ്ങൽ ഉമ്മറിന്‍റെ ഭാര്യ ഉമ്മുകുൽസു (48)വിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കവളപ്പാറയ്‌ക്ക് സമീപമുള്ള മുത്തപ്പൻ കുന്നിലെ റബർ തോട്ടത്തിലെ തൊഴിലാളിയായ ഉമ്മറിന് ഭക്ഷണവുമായി പോകുപ്പോൾ വ്യാഴാഴ്‌ച്ച രണ്ട് മണിയോടെയാണ് ഉമ്മുകുത്സു കുട്ടി കൊമ്പന്‍റെ മുന്നിൽപ്പെട്ടത്. ആന ഒപ്പം കൂടിയതോടെ ഓടുന്നതിനിടയിൽ വീണ ഇവരെ കുട്ടി കൊമ്പൻ ആക്രമിക്കുന്നതിനിയിൽ നെഞ്ചിലും കാലില്ലം വയറിലുമായി കൊമ്പു കൊണ്ട് പരിക്കേറ്റിറ്റുണ്ട്. താൻ ഒച്ചവെച്ചതോടെ ആന മാറി പോകുകയായിരുന്നുവെന്ന് ഉമ്മുകുൽസു പറഞ്ഞു. ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർ പറഞ്ഞു.