മലപ്പുറം: കൊവിഡ് ബാധിച്ച് ഉടമസ്ഥർ ക്വാറന്‍റൈനിലായതോടെ പട്ടിണിയിലായ പശുക്കള്‍ക്ക് ഭക്ഷണം എത്തിച്ച് വാര്‍ഡ് അംഗവും, കൊവിഡ് പ്രതിരോധ പ്രവർത്തകരും. മലപ്പുറം തിരുവാലി നടുവത്താണ് സംഭവം. ആദ്യം രോഗം ബാധിച്ചത് ഗൃഹനാഥയ്‌ക്കായിരുന്നു പിന്നാലെ ഗൃഹനാഥനും ക്വാറന്‍റൈനിലായി.
ഇരുവരുടെയും ഉപജീവനമാര്‍ഗമായിരുന്ന മൂന്ന് പശുക്കളാണ് ഇതോടെ പട്ടിണിയിലായത്. സംഭവം അറിഞ്ഞതോടെ വാർഡ് അംഗം കെ.പി. ഭാസ്കരന്‍റെ നേതൃത്വത്തിൽ പുല്ല് ശേഖരിച്ച് വീട്ടിലെത്തിച്ചു നൽകുകയായിരുന്നു. ടി. വേലായുധൻ, എം.എസ്. വിജയകുമാർ, എൻ. ടി. പ്രമോദ്, പി. ഹരി, പി. പ്രശാന്ത്, പി. നിധീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
also read: തെരുവുനായകള്‍ക്ക് ഭക്ഷണം വിളമ്പി പത്മാവതി