മലപ്പുറം: കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ നിന്ന് മീനുമായെത്തിയ ജീവൻകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊണ്ടോട്ടിയിലെ മത്സ്യമൊത്തവിതരണകേന്ദ്രം അടച്ചു. ആരോഗ്യവകുപ്പും കൊണ്ടോട്ടി നഗരസഭയും ചേർന്നാണ് നടപടികള്‍ സ്വീകരിച്ചത്. തുടർന്ന് മത്സ്യമാർക്കറ്റിലെ തൊഴിലാളികളോട് നിരീക്ഷണത്തില്‍ പോകുവാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
ചുമട്ടുതൊഴിലാളികൾ മത്സ്യകച്ചവടക്കാർ ഉൾപ്പടെയുള്ളവരുടെ സ്രവപരിശോധന നടത്തും. മാർക്കറ്റിലെ ഒരു ചുമട്ടുതൊഴിലാളിക്കും ഒരു മത്സ്യതൊഴിലാളിക്കും കൊവിഡ് ഉള്ളതായി സംശയയുണ്ട്.