മലപ്പുറം : മേഞ്ഞു നടക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ പശുവിനെ മലപ്പുറം ഫയർ ഫോഴ്‌സ് അംഗങ്ങള്‍ രക്ഷപ്പെടുത്തി. ഞായറാഴ്‌ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം.
പടപ്പറമ്പ് പാങ്ങിലെ ആലുങ്ങൽ അഷ്‌റഫിന്‍റെ പശുവാണ് കിണറ്റിൽ വീണത്. 35 അടി താഴ്‌ചയും പത്തടിയോളം വെള്ളവുമുള്ള കിണറ്റിലേക്കാണ് പശു വീണത്.
ALSO READ: മലപ്പുറത്ത് കുട്ടികളുടെ തലയിൽ കലം കുടുങ്ങി ; രക്ഷകരായി ഫയര്‍ഫോഴ്‌സ്
നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ഇ.രതീഷ് കിണറ്റിലിറങ്ങി റെസ്ക്യൂ ബെൽറ്റും റോപ്പും ബന്ധിച്ച് നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽ നിന്നും പശുവിനെ വലിച്ചു കയറ്റി. പശുവിന് കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടില്ല.