മലപ്പുറം: നെല്ലിക്കുത്ത് വനത്തില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുളായി റേഞ്ചിലെ പടുക്ക സ്റ്റേഷന്‍ പരിധിയിലെ ഈങ്ങാറിലാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കാട്ടാനയുടെ ജഡം കണ്ടത്തെിയത്. 24 വയസ് തോന്നിക്കുന്ന പിടിയാനയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതായി വനപാലകര്‍ പറഞ്ഞു. ജഡത്തില്‍ മുറിവേറ്റ പാടുകളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ഏതാനും ദിവസം മുമ്പ് പാലക്കാട്-മലപ്പുറം വനാതിര്‍ത്തി പ്രദേശത്ത് സ്ഫോടക വസ്തു നിറച്ച ഭക്ഷ്യവസ്തു അകത്താക്കിയ ആന ചെരിയാനിടയായ സംഭവത്തിന്‍റെ പശ്ചാതലത്തില്‍ അതീവഗൗരവത്തോടെയാണ് ഈ സംഭവത്തെ വനം വകുപ്പ് നോക്കികാണുന്നത്. വെളളിയാഴ്ച വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെിയ ശേഷമേ പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നാണ് വിവരം.
നെല്ലിക്കുത്ത് വനത്തില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍ - malappuram news
24 വയസ് തോന്നിക്കുന്ന പിടിയാനയുടെ ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്.