ETV Bharat / city

എടപ്പാൾ മേൽപ്പാലം 13.68 കോടി ചെലവിൽ 259 മീറ്റർ നീളത്തിൽ

എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിന് മുകളിലൂടെയാണ് മേല്‍പ്പാലം

Edappal flyover inauguration  Edappal flyover  P. A. Mohammed Riyas  എടപ്പാൾ മേൽപ്പാലം  എടപ്പാൾ മേൽപ്പാലം ഉദ്ഘാടനം
യാത്രക്കാരെ വരവേൽക്കാൻ എടപ്പാൾ മേൽപ്പാലം ഒരുങ്ങി; നിർമ്മാണം 259 മീറ്റർ നീളത്തിൽ 13.68 കോടി ചെലവിൽ
author img

By

Published : Jan 8, 2022, 10:33 AM IST

മലപ്പുറം : എടപ്പാളിലേത്, മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരമായും നിര്‍മിക്കപ്പെടുന്ന ആദ്യ മേല്‍പ്പാലം. കിഫ്ബിയില്‍ നിന്ന് 13.68 കോടി ചെലവഴിച്ച് രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ 259 മീറ്റര്‍ നീളത്തിലാണ് പാലം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

പുതുവത്സര സമ്മാനമായി എടപ്പാള്‍ മേല്‍പ്പാലം ഇന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ഡോ കെ.ടി ജലീല്‍ എം.എല്‍ എ അധ്യക്ഷനാകും. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും കായിക മന്ത്രി വി. അബ്‌ദുറഹിമാന്‍ വിശിഷ്‌ടാതിഥിയുമാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.

ALSO READ: 'ബുള്ളി ബായ്‌' കേസ് : നീരജ് ആപ്പ് നിർമിച്ചത് പ്രശസ്‌തിക്ക് വേണ്ടിയെന്ന് പൊലീസ്

പതിറ്റാണ്ടുകളായി എടപ്പാളുകാരുടെയും ഇതുവഴിയുള്ള യാത്രക്കാരുടെയും ആവശ്യമായിരുന്നു മേല്‍പ്പാലമെന്നത്. എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിന് മുകളിലൂടെയാണ് മേല്‍പ്പാലം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്.

തൃശൂര്‍ -കുറ്റിപ്പുറം പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് മേല്‍പ്പാല നിര്‍മാണം. ഇതിന് അനുബന്ധമായി പാര്‍ക്കിങ് സൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.