ETV Bharat / city

തൊഴിലുറപ്പ് പദ്ധതി അഴിമതി; അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണം

അങ്ങാടിപ്പുറം സി.പി.എം മഹിളാ വിഭാഗത്തിന്‍റെ ഏരിയാ സെക്രട്ടറി കൂടിയായ തീരുര്‍കാട് ഇല്ലത്തുപറമ്പിൽ രജനിയാണ് ഭർതൃമാതാവിന്‍റെ പേരിൽ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയത്

തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ അഴിമതി; അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം
author img

By

Published : Nov 8, 2019, 3:13 AM IST

Updated : Nov 8, 2019, 5:18 AM IST

മലപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ അഴിമതിയെന്ന് പ്രതിപക്ഷം. സി.പി.എം മഹിളാ വിഭാഗത്തിന്‍റെ ഏരിയാ സെക്രട്ടറി കൂടിയായ തീരുര്‍കാട് ഇല്ലത്തുപറമ്പിൽ രജനിയാണ് ഭർതൃമാതാവ് ചെള്ളിച്ചിയുടെ പേര് ഉപയോഗിച്ച് ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ചെള്ളിച്ചിയാണ് സംഭവത്തില്‍ രേഖാമൂലം പഞ്ചായത്ത് ഭരണസമിതിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇടത് ഭരണ സമിതി നടപടികളെടുത്തില്ലെന്ന് കാണിച്ച് പ്രതിപക്ഷവും രംഗത്തെത്തി.

2013 ഫെബ്രുവരിയിൽ മകന്‍ മരിച്ചതോടെ ചെള്ളിച്ചി തൊഴിലുറപ്പ് ജോലി അവസാനിപ്പിച്ചിരുന്നു. ശേഷം തളർവാതം പിടിപ്പെട്ട് കിടപ്പിലാവുകയും ചെയ്തു. ഇപ്പോള്‍ ചെള്ളിച്ചിക്ക് പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. എന്നാല്‍ മകന്‍റെ ഭാര്യകൂടിയായ രജനി ചെള്ളിച്ചിയുടെ പേരില്‍ തട്ടിപ്പ് നടത്തി പണം സ്വരൂപിച്ചു. വിഷയത്തില്‍ ചെള്ളിച്ചി ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നൽകി.

തൊഴിലുറപ്പ് പദ്ധതി അഴിമതി; അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണം

എന്നാല്‍ പരാതി സ്വീകരിച്ചതല്ലാതെ തുടര്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ലെന്നും ചെള്ളിച്ചി പറഞ്ഞു. സി.പി.എം ഭരണസമിതി നേതൃത്വം അഴിമതി പൂഴ്ത്തിവെക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തുകയും ചെയ്തു. തട്ടിപ്പില്‍ പഞ്ചായത്ത് ഭരണസമിതിക്കും പങ്കുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. കൃത്യമായ നടപടികളോ അന്വേഷണമോ വിഷയത്തില്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.

Intro:തൊഴിലുറപ്പ് പദ്ധതിയിൽ പണാപഹരണം. ചർച്ചക്ക് പോലും തയ്യാറാവാതെ cpm ഭരണ സമിതി
പ്രതിപക്ഷ അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോയിBody:അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീഭാരവാഹിയായ തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റ് ഭർതൃമാതാവിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണാപഹരണം നടത്തിയ സംഭവത്തെ കുറിച്ച് കബളിപ്പിക്കപെട്ട ചെള്ളിച്ചീ രേഖാമൂലം പരാതി നൽകീട്ടം ഭരണ സമിതി ചർച്ചക്ക് പോലും എടുക്കാതെ cpm ഭരണ സമിതി നേതൃത്വം അഴിമതി പൂഴത്തിവെക്കാൻ കൂട്ട് നിൽക്കുകയാണന്ന് പ്രതീക്ഷം ണരോപിച്ചു
കൃത്യമായ രേഖകളുടെ തടിസ്ഥാനത്തിലായിരുന്നു UDF മെമ്പർമാർ വിശയം അവതരീപ്പിച്ചത് വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം നടത്തൽ: പണാപഹരണം, വിശ്വാസ വഞ്ചന തുടങ്ങി കുറ്റ കൃത്യങ്ങൾ ചെയ്തവെ കതിക്കെതിരെ രേഖാമൂലം പരാതി നൽകീട്ടും അത് ചർച്ചക്ക് പോലും എടുക്കാതെ ഇത്തരം തട്ടിപ്പിന് കൂട്ടുനിൽക്കുന്ന cpm ഭരണ സമിതിയുടെ നിലപാടിൽ പ്രതീഷേധിച്ച് UDF അംഗങ്ങൾ ബോർഡ് യോഗത്തിൽ നിന്നും ഇറങ്ങി പോവുകയും പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ സൂചകമായി ധർണ്ണ നടത്തുകയും ചെയ്തു
cpm മഹിളാ വിഭാഗത്തിന്റെ ഏരിയാ സെക്രട്ടറി കൂടിയായ തീരുർ കാട് ഇല്ലത്തുപറമ്പിൽ രജനിയാണ് സ്വന്തം ഭർതൃമതാവിന്റെ പേരിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയത്
2013-ൽ ' ഫെബ്രവരിയിൽ മകന്റെ മരണതോടെയാണ് ചെള്ളിച്ചി തൊഴിലുറപ്പ് ജോലി നീർത്തീവെച്ചത് ശേഷം തളർവാധം പീടിപ്പെട്ട ചെള്ളിച്ചിക്ക് പരസഹായമില്ലാതെ നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ് 5 വർഷത്തോളം (2019 ഫെബ്രവരി ) വരെയും ചെള്ളിച്ചി തട്ടിപ്പിന് ഇരയായി
ഇത് സംഭന്തിച്ച് ഹരീജൻ വിഭാഗത്തിൽപ്പെട്ടചെള്ളിച്ചി ജില്ലാ കളക്ടർക്കും, ജില്ലാ പോലീസ് മേധാവിക്കും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിട്ടുണ്ട്Conclusion:
Last Updated : Nov 8, 2019, 5:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.