ETV Bharat / city

നിലമ്പൂരില്‍ കൊലവിളിയുമായി ഡിവൈഎഫ്‌ഐ പ്രകടനം; കേസെടുത്ത് പൊലീസ്

author img

By

Published : Jun 21, 2020, 6:47 PM IST

Updated : Jun 21, 2020, 7:43 PM IST

ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളിഞ്ഞിട്ടില്ലെന്നും, അരിഞ്ഞു തള്ളുമെന്നുമാണ് ഡിവൈഎഫ്ഐ മുദ്രാവാക്യം.

കൊലവിളിയുമായി ഡിവൈഎഫ്‌ഐ  Controversial slogans in DYFI March.  DYFI March
കൊലവിളിയുമായി ഡിവൈഎഫ്‌ഐ

മലപ്പുറം: നിലമ്പൂരിൽ പരസ്യമായി വധഭീഷണി മുഴക്കി ഡിവൈഎഫ്ഐ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂരിൽ എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊന്നത് പോലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ കൊല്ലും എന്നുമാണ് ഭീഷണി. ഷുക്കൂറിനെ കൊന്ന പൊന്നരിവാൾ അറബി കടലിൽ കളിഞ്ഞിട്ടില്ലെന്നും, അരിഞ്ഞു തള്ളുമെന്നുമാണ് മുദ്രാവാക്യം. ജൂൺ 18ന് നിലമ്പൂർ മൂത്തേടം ടൗണില്‍ നടന്ന പ്രകടനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാട്സ് ആപ് ഗ്രൂപ്പിൽ ഉണ്ടായ രാഷ്ട്രീയ തർക്കത്തെ തുടർന്നാണ് പ്രകടനം നടത്തിയത്. എന്നാല്‍ കൊലവിളി നടത്തുന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ശബ്ദം എഡിറ്റ് ചെയ്ത് കയറ്റിയതാണെന്നുമാണ് സി.പി.എം ലോക്കല്‍ സെക്രട്ടറി വി.കെ ഷാനവാസിന്‍റെയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഷെബീബ് മനയിലിന്‍റെയും വിശദീകരണം.

കൊലവിളിയുമായി ഡിവൈഎഫ്‌ഐ

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പ്രകോപനപരമായ വീഡിയോയ്‌ക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അന്‍വറലി, ഷാജി, ഷബീബ് മനയില്‍, ബിജു എന്നിവര്‍ക്കെതിരെയും, നേരത്തെയുണ്ടായ സംഘര്‍ഷത്തിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റഫീഖ് മദാരി, ഖാലിദ് കപ്പച്ചാലി, അന്‍വര്‍ കാളങ്ങാടന്‍, സൈഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ്.

Last Updated : Jun 21, 2020, 7:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.