ETV Bharat / city

സമ്പൂര്‍ണ ലോക്ക് ഡൗണ്‍; പൊന്നാനി താലൂക്കില്‍ കര്‍ശന നിയന്ത്രണം

author img

By

Published : Jun 30, 2020, 6:53 PM IST

അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്

സമ്പൂര്‍ണ ലോക്ക് ഡൗണ്‍  പൊന്നാനി താലൂക്കില്‍ നിയന്ത്രണം  lock down in ponnani taluk  complete lock down in ponnani taluk
പൊന്നാനി

മലപ്പുറം: പൊന്നാനി താലൂക്കില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നതോടെ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ല ഭരണകൂടം രംഗത്ത്. ലോക്ക് ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും സ്വയംഭരണ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകളൊന്നും അനുവദിക്കില്ല. ദേശീയ പാതയിലൂടെയുള്ള യാത്ര അനുവദനീയമാണെങ്കിലും പൊന്നാനി താലൂക്കില്‍ ഒരിടത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. ഐ.ജി. അശോക് യാദവിന്‍റെ നേതൃത്വത്തില്‍ ശക്തമായ നിയന്ത്രണങ്ങളാണ് മേഖലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. തൃശൂരില്‍ നിന്ന് പെരുമ്പടപ്പ് വഴിയുള്ള റോഡും പാലക്കാട് ജില്ലയില്‍ നിന്ന് കുറ്റിപ്പുറം എഞ്ചിനീയറിങ് കോളജ് വഴിയുള്ള റോഡും അടച്ചു. പാലക്കാട് ജില്ലയിലേക്കുള്ള പ്രവേശനം നിയന്ത്രിതമായിരിക്കും. അഞ്ച് പോയിന്‍റുകളിലൂടെ മാത്രമേ ജനങ്ങള്‍ക്ക് പുറത്തു പോകാനും വരാനും അനുമതിയുള്ളൂ. ജങ്കാര്‍ സര്‍വീസും അനുവദിക്കുകയില്ല. പലചരക്ക് കടകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കടകളും അടയ്ക്കും. ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഹോം ക്വാറന്‍റൈനിലുള്ള മുഴുവന്‍ വീടുകളും പൊലീസ് സന്ദര്‍ശിക്കും. ഓരോ പഞ്ചായത്തിലും പ്രത്യേക ഡ്രോണ്‍ നിരീക്ഷണവുമുണ്ടായിരിക്കും. ജില്ലാ പൊലീസ് മേധാവിയും നാല് ഡി.വൈ.എസ്.പിമാരും അഞ്ച് സി.ഐമാരും ഉള്‍പ്പെടെയുള്ള പൊലീസ് സംഘമാണ് പൊന്നാനി താലൂക്കില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.