ETV Bharat / city

വനിത ജീവനക്കാരിയെ അപമാനിച്ചു ; പരപ്പനങ്ങാടി സിഐക്കെതിരെ പരാതി

author img

By

Published : May 23, 2021, 5:32 PM IST

അന്വേഷണം നടത്തി ഉടൻ നടപടി സ്വീകരിക്കണമെന്ന് കലക്ടർ ജില്ല പൊലീസ് സൂപ്രണ്ടിന് നിർദേശം നല്‍കി.

complaint against parappanangadi CI  parappanangadi CI  kerala police news  കേരള പൊലീസ് വാർത്തകള്‍  പരപ്പനങ്ങാടി സിഐക്കെതിരെ പരാതി
പരാതി

മലപ്പുറം : അവധി ദിനം പ്രത്യേക ഡ്യൂട്ടിക്ക് പോവുകയായിരുന്ന വനിത ജീവനക്കാരിയെ അപമാനിക്കുകയും കൂടെ ഉണ്ടായിരുന്ന ഭർത്താവിനെ മർദ്ദിക്കുകയും ചെയ്ത പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസിനെതിരെ പരാതി. ഇയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ജോയിന്‍റ് കൗൺസിൽ വനിത കമ്മിറ്റി കലക്ടർക്ക് പരാതി നൽകി.

തിരൂരങ്ങാടി താലൂക്കിൽ ഞായറാഴ്ച ജോലിക്ക് എത്തിയ ടൈപ്പിസ്റ്റ് ലേഖ ഭർത്താവ് പ്രമോദ് എന്നിവരെയാണ് പരപ്പനങ്ങാടി സിഐ തടഞ്ഞുവച്ചത്. പ്രമോദിന്‍റെ മൊബൈൽ പിടിച്ചെടുത്ത ശേഷം ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു. തുടർന്ന് ലേഖയും തിരൂരങ്ങാടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാരും പൊലീസ് സ്റ്റേഷനിൽ ചെന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോഴും അവരോട് കയർക്കുകയും അപമാനിക്കുകയുമാണ് സി.ഐ ചെയ്തത്. മർദനമേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

also read: കരുതലിന് 'ലോക്ക്ഡൗണില്ല', നേരെ രക്തബാങ്കിലേക്ക്, ഹീറോകള്‍ ഈ പൊലീസുകാര്‍

സ്വന്തം സുരക്ഷയും കുടുംബത്തിന്‍റെ സുരക്ഷയും പരിഗണിക്കാതെ അവധി ദിവസം പോലും ജോലിക്ക് എത്തുന്ന വനിത ജീവനക്കാരടക്കമുള്ളവരെയും കൂടെ യാത്ര ചെയ്യുന്ന ബന്ധുക്കളേയും പൊലീസ് തടഞ്ഞുവച്ച് അപമാനിക്കുന്നത് അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കാണിച്ചാണ് ജോയിന്‍റ് കൗൺസിൽ വനിത കമ്മിറ്റിയുടെ പരാതി. സംഭവം അന്വേഷിച്ച് ഉടൻ നടപടി സ്വീകരിക്കണമെന്ന് കലക്ടർ ജില്ല പൊലീസ് സൂപ്രണ്ടിന് നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.