ETV Bharat / city

റാഗിങ്ങിന്‍റെ പേരിൽ നടുറോഡിൽ കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയടി; അഞ്ച് പേർ പിടിയിൽ - മലപ്പുറത്ത് റാഗിങ്ങിന്‍റെ പേരില്‍ വിദ്യാർഥികളുടെ കൂട്ടത്തല്ല്

ചങ്ങരംകുളം വളയംകുളം അസ്സബാഹ് കോളജിലാണ് റാഗിങ്ങിന്‍റെ പേരിൽ സീനിയർ -ജൂനിയർ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്.

College students fight at changaramkulam malappuram  College students fight at assabah college  ragging five arrested in malappuram  മലപ്പുറത്ത് നടുറോഡിൽ കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയടി  വളയംകുളം അസ്സബാഹ് കോളജില്‍ വിദ്യാർഥികളുടെ കൂട്ടത്തല്ല്  മലപ്പുറത്ത് റാഗിങ്ങിന്‍റെ പേരില്‍ വിദ്യാർഥികളുടെ കൂട്ടത്തല്ല്  അസ്സബാഹ് കോളജിൽ സീനിയർ ജൂനിയർ വിദ്യാർഥികൾ തമ്മിൽ തല്ല്
മലപ്പുറത്ത് റാഗിങ്ങിന്‍റെ പേരിൽ നടുറോഡിൽ കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയടി; അഞ്ച് പേർ പിടിയിൽ
author img

By

Published : Jan 23, 2022, 5:22 PM IST

മലപ്പുറം: മലപ്പുറത്ത് റാഗിങ്ങിന്‍റെ പേരില്‍ കോളജ് വിദ്യാര്‍ഥികളുടെ കൂട്ടയടി. ചങ്ങരംകുളം വളയംകുളം അസ്സബാഹ് കോളജില്‍ കഴിഞ്ഞ ദിവസമാണ് സീനിയർ- ജൂനിയർ വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലിയത്. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികളെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറത്ത് റാഗിങ്ങിന്‍റെ പേരിൽ നടുറോഡിൽ കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയടി; അഞ്ച് പേർ പിടിയിൽ

തവനൂര്‍ തൃക്കണാപുരം ചോലയില്‍ ഷഹസാദ് (20), മാറഞ്ചേരി തലക്കാട് മുഹമ്മദ് ഇര്‍ഫാന്‍ (20), അണ്ടത്തോട് ചോലയില്‍ ഫായിസ് (21), കൊള്ളനൂര്‍ ജാറം പൂഴികുന്നത്ത് മുര്‍ഷിദ് (21), പാലപ്പെട്ടി മച്ചിങ്ങല്‍ മുഹമ്മദ് ഫാദിഹ് (20) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. മർദനത്തിനിരയായ വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

ALSO READ: അടിമാലിയിൽ ലോട്ടറി നമ്പര്‍ തിരുത്തി തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോളജിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് ജൂനിയര്‍ വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. യുവാവിനെ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.