ETV Bharat / city

നിലമ്പൂരിലെ തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തം - നിലമ്പൂര്‍ വാര്‍ത്തകള്‍

ആംബുലൻസിലെത്തുന്ന രോഗികൾക്ക് മാത്രമാണ് ഇപ്പോൾ വഴിക്കടവ് വഴി ഇരുസംസ്ഥാനങ്ങളും പാസ് അനുവദിക്കുന്നത്. ചികിത്സക്കായെത്തുന്ന ഗർഭിണികൾക്കും ഇപ്പോൾ ഇളവുണ്ട്

checking in tamizhnad border in nilamboor  malappuram latest news  മലപ്പുറം വാര്‍ത്തകള്‍  നിലമ്പൂര്‍ വാര്‍ത്തകള്‍  അതിര്‍ത്തികളില്‍ പരിശോധന
നിലമ്പൂരിലെ തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തം
author img

By

Published : May 16, 2020, 11:53 PM IST

മലപ്പുറം: കേരളത്തിന്‍റെ അതിർത്തിയായ വഴിക്കടവ് ആനമറി ചെക്‌ പോസ്റ്റിൽ കൊവിഡ് കാലത്ത് എത്തിയത് 21682 ചരക്ക് വാഹനങ്ങൾ. ഇതിൽ മതിയായ യാത്രാനുമതിയില്ലാത്ത 35 വാഹനങ്ങളിലെ 86 യാത്രകാരെ മടക്കി വിട്ടു. മാർച്ചിൽ 9933 ചരക്ക് വാഹനങ്ങളിലായി ഡ്രൈവർ, ക്ലീനർ ഉൾപ്പടെ നാടുകാണി ചുരം വഴി 22226 പേരെത്തി. കേരളത്തിൽ നിന്നും ചരക്ക് എടുക്കാനെത്തുന്ന വാഹനങ്ങൾക്ക് കലക്ടറുടെ പാസ് വേണമെന്ന് തമിഴ്നാട് ഉത്തരവിട്ടതോടെ ഏപ്രിൽ മാസത്തിൽ ചരക്ക് ലോറികളുടെ എണ്ണത്തിൽ കുറവ് വന്നു.

ആംബുലൻസിലെത്തുന്ന രോഗികൾക്ക് മാത്രമാണ് ഇപ്പോൾ വഴിക്കടവ് വഴി ഇരുസംസ്ഥാനങ്ങളും പാസ് അനുവദിക്കുന്നത്. ചികിത്സക്കായെത്തുന്ന ഗർഭിണികൾക്കും ഇപ്പോൾ ഇളവുണ്ട്. കേരളത്തിലേക്ക് വരുന്ന യാത്രകാരെ ഇപ്പോൾ തമിഴ്നാടിന്‍റെ നാടുകാണി ചെക് പോസ്‌റ്റിലും തടയുന്നുണ്ട്. കേരളത്തിലേക്കുള്ള പാസ് വഴിക്കടവ് ചെക്‌ പോസ്റ്റിൽ അനുവദിക്കാത്തതിനാലാണ് തമിഴ്നാടിന്‍റെ ഈ നടപടി. നീലഗിരി ജില്ലയിലുള്ള നൂറ് കണക്കിന് മലയാളി കുടുംബങ്ങൾ ചികിത്സക്കായി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. വഴിക്കടവ് ചെക്‌പോസ്റ്റ് അടച്ചിട്ടത് ഈ കുടുംബങ്ങളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്.

ചരക്ക് വാഹനങ്ങളിൽ യാത്രക്കാരെ കടത്തുന്നുണ്ടെന്ന് ഇന്‍റലിജൻസ് നൽകിയ വിവരത്തെ തുടർന്ന് ഏപ്രിൽ മധ്യത്തോടെ ലോറിയിൽ രണ്ടിൽ കൂടുതൽ ആളുകൾക്ക് കേരള സർക്കാർ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഏപ്രിലിൽ 6934 ചരക്ക് വാഹനങ്ങളാണ് ചുരം ഇറങ്ങിയത്. ഇതില്‍ ആകെ 11612 പേരാണുണ്ടായിരുന്നത്. മതിയായ രേഖകളില്ലാതെ എത്തിയ 26 യാത്ര വാഹനങ്ങളിലെ 69 പേരെ ഏപ്രിൽ മാസത്തിൽ മടക്കി അയച്ചു. മേയ് ഒന്നു മുതൽ 14 വരെ 4776 ചരക്ക് വാഹനങ്ങൾ ചെക് പോസ്‌റ്റിലെത്തി. ഇതില്‍ 7639 പേരാണുണ്ടായിരുന്നത്. ലോറികളിൽ യാത്രക്കാരെ കടത്തുന്നുണ്ടെന്ന റിപ്പോർട്ട് സാധൂകരിക്കുന്നതാണ് മാർച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ, മെയ് മാസങ്ങളിലെ ആളുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.