ETV Bharat / city

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ച്‌ യുവാവ് മരിച്ചു

car fire in malappuram  malappuram news  malappuram accident news  മലപ്പുറം വാര്‍ത്തകള്‍  കാറിന് തീപിടിച്ചു  വാഹനാപകടം
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ച്‌ യുവാവ് മരിച്ചു
author img

By

Published : Feb 6, 2021, 1:43 AM IST

Updated : Feb 6, 2021, 2:11 AM IST

01:34 February 06

സ്രാമ്പിക്കൽ സ്വദേശി കണ്ണിയന്‍ ശാഫിയാണ് (40) മരിച്ചത്

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ച്‌ യുവാവ് മരിച്ചു

മലപ്പുറം: കാളികാവില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ച്‌ യുവാവ് മരിച്ചു. പുല്ലങ്കോട് വെടിവെച്ച പാറയിലുണ്ടായ സംഭവത്തില്‍ സ്രാമ്പിക്കൽ സ്വദേശി കണ്ണിയന്‍ ശാഫിയാണ് (40) മരിച്ചത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. 

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സ്രാമ്പിക്കല്ലില്‍ നിന്ന് കാളികാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ശാഫി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാരുടെയും കാളികാവ് പൊലീസിന്‍റെയും നേതൃത്വത്തില്‍ 45 മിനിറ്റോളം പരിശ്രമിച്ച്‌ വാഹനം വെട്ടിപ്പൊളിച്ചാണ് ശാഫിയെ പുറത്തെടുത്തത്. തിരുവാലി ഫയര്‍ഫോഴ്സും സംഘവും സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

Last Updated : Feb 6, 2021, 2:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.