ETV Bharat / city

സിലബസില്‍ സാമൂഹിക സേവനവും; പുരസ്കാര നിറവില്‍ അധ്യാപകന്‍

പാലേമാട് വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ നിര്‍ധനരായവര്‍ക്ക് ആറ് വീടുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നു.

സംസ്ഥാന ഹയര്‍ സെക്കന്‍ഡറി അധ്യാപക അവാര്‍ഡ്  സി. രാധാകൃഷ്ണന്‍ മികച്ച അധ്യാപകന്‍  പാലേമാട് വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍  പ്രിന്‍സിപ്പല്‍ സി. രാധാകൃഷ്ണന്‍  അധ്യാപക ദിനം 2020  state best teacher  teachers day 2020 kerala  C RADHAKRISHNAN
സിലബസില്‍ സാമൂഹിക സേവനവും; പുരസ്കാര നിറവില്‍ അധ്യാപകന്‍
author img

By

Published : Sep 5, 2020, 5:24 PM IST

മലപ്പുറം: സംസ്ഥാന അധ്യാപക അവാര്‍ഡ് തിളക്കത്തില്‍ പാലേമാട് വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി. രാധാകൃഷ്ണന്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് പുരസ്കാര നേട്ടം. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് എത്തിച്ചതാണ് പുരസ്കാരത്തിന് പരിഗണിക്കാന്‍ കാരണം. 29 വര്‍ഷമായി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗണിതാധ്യാപകനായ ഇദ്ദേഹം പതിനാറ് വര്‍ഷമായി പ്രിന്‍സിപ്പലാണ്. ഇദ്ദേഹത്തിന് കീഴില്‍ എട്ട് വര്‍ഷം തുടര്‍ച്ചയായി പ്ലസ്ടു പരീക്ഷയില്‍ സ്കൂളിലെ നിരവധി വിദ്യാര്‍ഥികള്‍ 1200 ല്‍ മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു.

സിലബസില്‍ സാമൂഹിക സേവനവും; പുരസ്കാര നിറവില്‍ അധ്യാപകന്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ നിര്‍ധനരായവര്‍ക്ക് ആറ് വീടുകള്‍ നിര്‍മിച്ച് നല്‍കി. ശാസ്ത്ര മേള, കലാ മേള എന്നീ ഇനങ്ങളില്‍ മികച്ച വിജയമാണ് സ്കൂള്‍ എല്ലാ വര്‍ഷവും നേടുന്നത്. ശങ്കരംകുളത്ത് ഒരു വായനശാലയും ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ എല്‍.പി വിഭാഗം അധ്യാപിക ദീപയാണ് ഭാര്യ. ഡോ. സ്വാതി കൃഷ്ണ, ബി.ഡി.എസ് വിദ്യാര്‍ഥി ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.