ETV Bharat / city

വനം ഡിപ്പോകളിലെ തേക്കുലേലങ്ങൾ നിര്‍ത്തി

പാലക്കാട് ജില്ലയിലെ വാളയാർ, മലപ്പുറം ജില്ലയിലെ നിലമ്പൂർ അരുവാക്കോട്, നെടുങ്കയം, എന്നീ ഡിപ്പോകളിലെ തേക്കുലേലങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

author img

By

Published : Mar 24, 2020, 7:31 PM IST

Auctions at forest depots stopped  corona latest news  malappuram latest news  തേക്ക് ലേലം  പാലക്കാട് വാര്‍ത്തകള്‍
വനം ഡിപ്പോകളിലെ തേക്കുലേലങ്ങൾ നിര്‍ത്തി

മലപ്പുറം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വനം ഡിപ്പോകളിലെ തേക്കുലേലങ്ങൾ നിര്‍ത്തിവച്ചു. വ്യാപരികളുടെയും, ലേലത്തിൽ പങ്കെടുക്കുന്ന പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. മാർച്ച് 31 വരെ പാലക്കാട് ടിമ്പർ സെയിൽസ് ഡിപ്പോയ്‌ക്ക് കീഴിലുള്ള പാലക്കാട് ജില്ലയിലെ വാളയാർ, മലപ്പുറം ജില്ലയിലെ നിലമ്പൂർ അരുവാക്കോട്, നെടുങ്കയം, എന്നീ ഡിപ്പോകളിലെ തേക്കുലേലങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.

വനം ഡിപ്പോകളിലെ തേക്കുലേലങ്ങൾ നിര്‍ത്തി

നെടുങ്കയം, വാളയാർ ഡിപ്പോകളിൽ ഈ മാസം 27-ന് ലേലം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ ലേലങ്ങൾ പീന്നീട് നടക്കുമെന്നും പാലക്കാട് ടിമ്പർ സെയിൽസ് ഡി.എഫ്.ഒ ജി.ജയചന്ദ്രൻ അറിയിച്ചു. നിലവിൽ വനം വകുപ്പ് ഡിപ്പോകളിൽ ഇ - ടെന്‍ഡറാണ് നടക്കുന്നതെങ്കിലും ഡിപ്പോകളിൽ ലേലത്തിന് വച്ചിരിക്കുന്ന തടികൾ കാണാൻ വ്യാപാരികള്‍ എത്താറുണ്ട്. ഇതുമൂലം ഉണ്ടാകാനിടയുള്ള വൈറസ്‌ വ്യാപനം തടയാനാണ് നടപടി. ലേലം നിര്‍ത്തിവയ്‌ക്കുന്നത് സര്‍ക്കാരിന്‍റെ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.