ETV Bharat / city

ഷാബാ ഷെരീഫ് വധം: പ്രതികളെ കോടതിയില്‍ ഹാജരാക്കി - accused in the murder case of Shaba Sharif have been produced in court

മുഖ്യ പ്രതി ഷൈബിന്‍ അഷ്‌റഫ്, ഷിഹാബുദ്ദീന്‍, നിഷാദ് എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്

ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസ്  ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി  പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്‍റെ കൊലക്കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി  accused in the murder case of Shaba Sharif have been produced in court  Shaba Sharif murder
ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ കോടതിയിൽ ഹാജരാക്കി
author img

By

Published : May 17, 2022, 2:04 PM IST

മലപ്പുറം: മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്‍റെ കൊലപാതകക്കേസിലെ മൂന്ന് പ്രതികളെ മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മുഖ്യ പ്രതി നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷ്‌റഫ്(37), ഷൈബിന്‍റെ മാനേജരായിരുന്ന ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍(36), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ്(32) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്.

ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ കോടതിയിൽ ഹാജരാക്കി

മറ്റൊരു പ്രതിയായ കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇന്നലെയാണ് നൗഷാദിനെ കോടതിയിൽ തിരിച്ചേൽപ്പിച്ചത്. പിടികിട്ടാത്ത മറ്റ് അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

ALSO READ: ഒറ്റമൂലി രഹസ്യം കണ്ടെത്താനായി കൊടിയ പീഡനം: ഒടുവില്‍ അരും കൊല

അതേസമയം മുഖ്യപ്രതി ഷൈബിന്‍ അഷറഫിനെ കുടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിൽ കൂടുതൽ വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. ഷൈബിനെതിരെ ഉയർന്ന മറ്റ് കൊലപാതക പരാതികളും അന്വേഷണത്തിന് വിധേയമാക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷം ഷൈബിൻ്റെ കൂട്ടാളികളായ മറ്റു രണ്ടു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.