മലപ്പുറം: വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി പ്രവാസി മലയാളികളുമായി നാല് വിമാനങ്ങള്‍ കരിപ്പൂരിലെത്തി. 693 പ്രവാസികളാണ് ഇന്നലെ രാത്രി കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയത്. ദുബായ്, അബുദബി ,ബഹ്‌റിൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് മടങ്ങിയെത്തിയത്.
അബുദബിയിൽനിന്ന് 184 യാത്രക്കാരും ദുബായിയിൽ നിന്ന് 187 പ്രവാസികളും കുവൈറ്റിൽ നിന്ന് 144 പേരും ബഹ്‌റിനിൽ നിന്ന് 179 പേരും എത്തി. നാലു വിമാനങ്ങളിലായി എത്തിയ 27 പേർക്ക് വ്യത്യസ്ത ആരോഗ്യപ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് വിവിധ ആശുപത്രിയിലേക്ക് മാറ്റി.