മലപ്പുറം: പരപ്പനങ്ങാടിയില്‍ വീണ്ടും മദ്യവേട്ട. വള്ളിക്കുന്ന് കൂട്ടുമൂച്ചിയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വീട്ടിലൊളിപ്പിച്ച 50 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. വള്ളിക്കുന്ന് പഞ്ചായത്തിലെ കൂട്ടുമൂച്ചി പാലനാടന്‍ വിപന്‍ദാസിന്‍റെ വീട്ടില്‍ നടത്തിയ പരിശോധയില്‍ കോണിപ്പടിക്കടിയില്‍ നിന്നുമാണ് മദ്യക്കുപ്പികള്‍ എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവ സമയം പ്രതി വീട്ടിലില്ലാത്തതിനാല്‍ ഇയാളെ പിടികൂടാനായില്ല. കോണിപ്പടിയുടെ അടിഭാഗത്ത് പോളിത്തിന്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മദ്യ കുപ്പികള്‍. ഒരു മാസത്തിനിടെ 100 ഓളം ലിറ്റര്‍ അനധികൃത മദ്യമാണ് പരപ്പനങ്ങാടി എക്സൈസ് സംഘം പിടിച്ചെടുത്തത്.
പരപ്പനങ്ങാടിയില്‍ വീട്ടിലൊളിപ്പിച്ച 50 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു - വിദേശ മദ്യം
വള്ളിക്കുന്ന് പഞ്ചായത്തിലെ കൂട്ടുമൂച്ചി പാലനാടന്‍ വിപന്‍ദാസിന്‍റെ വീട്ടില്‍ നടത്തിയ പരിശോധയിലാണ് മദ്യം പിടികൂടിയത്.