മലപ്പുറം: ആന്ധ്രയില്‍ നിന്നും ആംബുലൻസിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 46 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ആറങ്ങോട്ട് പുത്തന്‍പീടികയേക്കല്‍ ഉസ്മാന്‍(46), തിരൂരങ്ങാടി പൂമണ്ണ സ്വദേശി ഈരാട്ട് വീട്ടില്‍ ഹനീഫ(40), മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ സ്വദേശി ചോനേരി മഠത്തില്‍ മുഹമ്മദാലി (36) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്.
ലോക്ക്ഡൗണ്‍ ലക്ഷ്യം വെച്ച് ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര കാറുകളിലും ആംബുലന്‍സുകളിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്.
ALSO READ: നിരോധിച്ച നോട്ട് മാറ്റി നൽകിയില്ല; യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച 12 പേർ അറസ്‌റ്റിൽ
വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് കഞ്ചാവ് കടത്തിലേക്കിറങ്ങിയതെന്നും പൊലീസ്- എക്സൈസ് അതികൃതരുടെ പരിശോധന ഒഴിവാക്കാനാണ് ആംബുലന്‍സ് തെരഞ്ഞെടുത്തതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. കഞ്ചാവിന്‍റെ ഉറവിടത്തെകുറിച്ചും മറ്റു കണ്ണികളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍ അറിയിച്ചു.