മലപ്പുറം: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 108 ആംബുലന്‍സ് സര്‍വീസില്‍ ഉള്‍പ്പെടുന്ന ആംബുലന്‍സുകളിലൊന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തൊഴിലാളികള്‍ തടഞ്ഞു. 108 ആംബുലൻസുകളുടെ സർവീസ് നടത്തുന്ന ജിവികെ, ഇഎംആര്‍ കമ്പനിയുടെ പ്രതിനിധികൾ എത്തിയപ്പോഴാണ് സംഭവം. മൈലപ്പുറത്ത് വച്ച് തൊഴിലാളികള്‍ വാഹനം തടയുകയായിരുന്നു.
ഹോട്ട്‌സ്‌പോട്ടായ ജില്ലയില്‍ നിന്നും വാഹനം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. വാഹനം കൊണ്ടു പോകാൻ മതിയായ രേഖകൾ ഇല്ലെന്നാണ് തൊഴിലാളികളുടെ വാദം. ആകെ 34 ആംബുലന്‍സുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ 110 തൊഴിലാളികളാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. ഒന്നരമാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്.