ETV Bharat / city

'കെ- റെയിൽ ജനവിരുദ്ധം'; പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണമെന്ന് വിഎം സുധീരൻ

കെ-റെയിൽ വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും സുധീരൻ

VM SUDHEERAN ON K-RAIL PROJECT  K-RAIL PROJECT  Congress against K-rail  കെ-റെയിൽ  കെ-റെയിൽ ജനവിരുദ്ധമെന്ന് സുധീരൻ  കെ-റെയിൽ സർക്കാർ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷം
'കെ-റെയിൽ ജനവിരുദ്ധം'; പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണമെന്ന് വി എം സുധീരൻ
author img

By

Published : Dec 30, 2021, 3:39 PM IST

കോഴിക്കോട്: കെ-റെയിൽ ജനവിരുദ്ധ പദ്ധതിയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകരുതെന്നും വിഎം സുധീരൻ. ഡി.പി.ആർ സർക്കാർ രഹസ്യമാക്കി വെയ്ക്കുകയാണെന്നും ഇതിൻ്റെ ഉള്ളടക്കം സർക്കാർ പുറത്ത് വിടണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

എൻവയോൺമെന്‍റ് അസസിന് മുൻപേ സർക്കാർ കെ.റെയിൽ പദ്ധതിയുടെ നടപടികൾ തുടങ്ങി. സാമൂഹിക ആഘാത പഠന കാര്യത്തിലും സർക്കാറിന് വീഴ്‌ച പറ്റി. സർവ്വേയിലും കൃത്യതയില്ലെന്ന് സുധീരൻ കുറ്റപ്പെടുത്തി.

പദ്ധതിയിൽ ഓപ്പൺ ഹിയറിങ്ങ് നടത്തണം. നിയമസഭയിലും വിശദമായ ചർച്ച വേണം. ഒരു രഹസ്യ അജണ്ട സർക്കാറിന് ഇക്കാര്യത്തിൽ ഉണ്ട്. റെയിൽവേ ചട്ടങ്ങളും കെ.റെയിൽ കാര്യത്തിൽ സർക്കാർ ലംഘിച്ചുവെന്നും വി.എം. സുധീരൻ പറഞ്ഞു.

പിണറായി വിജയൻ ബുദ്ധദേവ് ആകരുത്. നന്ദിഗ്രാം ആവർത്തിക്കരുത്. താൻ ഒരു കോൺഗ്രസുകാരനാണെങ്കിലും കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല. അതിനാൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കെ-റെയിൽ പദ്ധതിയിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

കെ-റെയിലിനെ കുറിച്ച് പഠിക്കണമെന്നേ ശശി തരൂർ പറഞ്ഞിട്ടുള്ളൂ. യുഡിഎഫ് വിദഗ്‌ദ സമിതി റിപ്പോർട്ട് പ്രതിപക്ഷ നേതാവ് തരൂരിന് അയച്ചു കൊടുത്തു. അത് വായിച്ച ശേഷം തരൂർ റിപ്പോർട്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് തന്നെ അറിയിച്ചു. അതിനാൽ കെ-റെയിൽ വിഷയത്തിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും സുധീരൻ പറഞ്ഞു.

ALSO READ: 'പിണറായിയെ കണ്ട് പഠിക്കേണ്ട കാര്യമില്ല'; ശശി തരൂരിനെതിരെ വീണ്ടും കെ മുരളീധരൻ

അതേസമയം സംസ്ഥാനത്ത് ക്രിമിനൽ സംഭവങ്ങൾ കൂടാൻ പ്രധാന കാരണം ലഹരി ഉപയോഗം തന്നെയാണെന്നും സുധീരൻ പറഞ്ഞു. ഇത് കേരളത്തിലെ വികസനത്തെ പുറകോട്ട് അടിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാറിന്‍റെ അടിയന്തര ശ്രദ്ധ വേണമെന്നും സുധീരൻ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.