ETV Bharat / city

'മോഷ്ടാവ് കൊണ്ടുപോയത് തന്‍റെ ജീവിതം, ലാപ്‌ടോപ്പ് തിരികെ തന്നാല്‍ പണം നല്‍കാനും തയ്യാര്‍'; സായൂജ്യ പറയുന്നു - കാഴ്‌ചപരിമിതിയുള്ള ഗവേഷക വിദ്യാർഥി

Visually challenged researcher loses laptop at Kozhikode beach : കോഴിക്കോട് ബീച്ചിൽ വച്ച് മോഷണം പോയ ലാപ്ടോപ്പ് സായൂജ്യയ്ക്ക് തിരികെ ലഭിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ് സുഹൃത്തുക്കൾ

Visually challenged researcher loses laptop  calicut university researcher C S Sayujya  Kozhikode beach laptop missing case  കോഴിക്കോട് ബീച്ചിൽ വച്ച് ലാപ്‌ടോപ്പ് കാണാതായി  സി.എസ് സായൂജ്യ  കാലിക്കറ്റ് സർവകലാശാല  കാഴ്‌ചപരിമിതിയുള്ള ഗവേഷക വിദ്യാർഥി  ഗവേഷക വിദ്യാർഥി സായൂജ്യ പറയുന്നു
സായൂജ്യയുടെ ലാപ്‌ടോപ്പ് തിരികെ ലഭിക്കാൻ ഒന്നിച്ച് വിദ്യാർഥി സമൂഹം
author img

By

Published : Nov 25, 2021, 9:31 PM IST

കോഴിക്കോട് : കാഴ്‌ചപരിമിതിയുള്ള ഗവേഷക വിദ്യാർഥി സായൂജ്യയുടെ മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാനായി കൈകോർക്കുകയാണ് കാലിക്കറ്റ് സർവകലാശാല വിദ്യാർഥികളും സഹൃദയരും. കോഴിക്കോട് ബീച്ചിൽവച്ച് മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ് സുഹൃത്തുക്കൾ.

ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്ടോപ്പ്, വിൽപ്പനക്കാര്‍ ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടെങ്കിൽ പണം നൽകി പോലും തിരികെ വാങ്ങാൻ തയാറാണെന്ന് സർവകലാശാലയിലെ ഗവേഷക സംഘടന പറയുന്നു. സായൂജ്യയുടെ ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്‌ടോപ്പാണ് മോഷണം പോയത്.

ഗവേഷക വിദ്യാർഥി സായൂജ്യ പറയുന്നു : തന്‍റെ ജീവിതമാണ് മോഷ്‌ടാക്കള്‍ കൊണ്ടുപോയത്. ലാപ്‌ടോപ് തിരികെ കിട്ടിയാല്‍ പണം നൽകാനും തയ്യാറാണ്. കാഴ്ചപരിമിതിയുള്ള തനിക്ക് ഇവിടെ വരെ പഠിച്ച് എത്താൻ സാധിച്ചത് സാങ്കേതിക വിദ്യയുടെ സഹായത്താലാണ്. തന്‍റെ കണ്ണായിരുന്നു ലാപ്ടോപ്പ്. അത് നഷ്ടമായപ്പോൾ പെട്ടെന്ന് കാഴ്ച പൂർണമായും നഷ്ടപ്പെട്ടയാളെപ്പോലെയായി.

പഠനപ്രവർത്തനങ്ങളൊന്നും നടക്കാതെ നിലവിൽ ഗവേഷണം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ഗവേഷക വിദ്യാര്‍ഥിയാണ് തൃശൂര്‍ സ്വദേശിയായ സായൂജ്യ. കാഴ്ച പരിമിതിയുള്ളതിനാല്‍ പ്രത്യേക സോഫ്റ്റ് വെയറുകളും മറ്റും ഉപയോഗിച്ചാണ് ഗവേഷണം നടത്തുന്നത്. സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് ബീച്ചില്‍ പോയപ്പോഴാണ് ലാപ്‌ടോപ് നഷ്‌ടപ്പെട്ടത്.

ALSO READ: CHILD ADOPTION ROW EXPLAINER | ദത്ത്‌ വിവാദത്തില്‍ ആരാണ്‌ തെറ്റുകാര്‍?

കാറിന്‍റെ പിന്‍സീറ്റിലാണ് ലാപ്ടോപ്പ് സൂക്ഷിച്ചിരുന്നത്. അവിടെ നിന്നാണ് മോഷണം പോയത്. അന്നുതന്നെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും മോഷ്‌ടാവിനെ പിടികൂടാനായിട്ടില്ല. പൊലീസിന്‍റെ അന്വേഷണത്തിൽ വിവരമൊന്നും ലഭിക്കാതായതോടെയാണ് ലാപ്ടോപ്പ് തിരികെ നൽകണമെന്ന അഭ്യർഥനയുമായി സർവകലാശാലാ സമൂഹം രംഗത്തെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.