കോഴിക്കോട്: കോഴിക്കോട് നഗരത്തിന്‍റെ വിവിധയിടങ്ങളിൽ ഒരേ സമയം മാവോയിസ്റ്റുകൾക്കായി പൊലീസ് പരിശോധന. വ്യാപാരികൾക്ക് ലഭിച്ച ഭീഷണിക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. നഗരത്തിലെ വിവിധ ഫ്ലാറ്റുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം നഗരത്തിലെ വ്യവസായികൾക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് വന്നിരുന്നു. വ്യവസായികളെ തകർക്കും എന്ന തരത്തിലുള്ള ഭീഷണിക്കത്താണ് വന്നത്. ഇതുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
Also read: ആരോഗ്യപ്രവർത്തകർ ചമഞ്ഞെത്തി മോഷണ ശ്രമം; രണ്ട് പേർ പിടിയിൽ
ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി.പി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പാറോപ്പടിയിലും നഗരത്തിലുമാണ് പൊലീസ് പരിശോധന നടത്തിയത്. മാവോയിസ്റ്റ് കേസിലെ പ്രതി ഹബീബ് റഹ്മാൻ്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി.