കോഴിക്കോട്: കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺ ഹാളിൽ യു.എ ഖാദർ അനുസ്‌മരണ പരിപാടി ആരംഭിച്ചു. യു.എ ഖാദർ അനുസ്‌മരണ സമിതിയുമായി സഹകരിച്ച് ഖാദർ പെരുമ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്‌തു.
സാഹിത്യ ലോകത്തിന് തീരാനഷ്‌ടം സമ്മാനിച്ച് യു.എ ഖാദർ വിട്ട് പിരിഞ്ഞ് ഒരു വർഷം പൂർത്തിയായ വേളയിലാണ് കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ 2 ദിവസം നീണ്ടു നിൽക്കുന്ന അനുസ്‌മരണ പരിപാടിക്ക് കോഴിക്കോട് ടൗൺ ഹാളിൽ തുടക്കം കുറിച്ചത്. കോർപ്പറേഷന്‍ മേയർ ഡോ. ബീന ഫിലിപ്പ് യു.എ ഖാദറിൻ്റെ ഛായാചിത്രം അനാച്ഛാദനം ചെയ്‌തു.
Also read: മരമുത്തശ്ശിയുടെ ആയുസ് നീട്ടികിട്ടി, നന്ദി അറിയിച്ച് നാട്ടുകാർ