ETV Bharat / city

'ഇനിയും കട അടച്ചിടാൻ പറ്റില്ല' ; സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് വ്യാപാരികള്‍

സംസ്ഥാനത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി.നസറുദ്ദീൻ.

Traders strike  covid lockdown news  kerala lockdown news  കേരള ലോക്ക് ഡൗണ്‍ വാർത്തകള്‍  വ്യാപാരി സമരം
വ്യാപാരികള്‍
author img

By

Published : Jul 29, 2021, 12:31 PM IST

കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും സമരരംഗത്തേക്ക്. ഓഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണയിരിക്കാനും ഓഗസ്റ്റ് ഒമ്പത് മുതൽ സംസ്ഥാന വ്യാപകമായി കടകൾ തുറക്കാനുമാണ് തൃശൂരിൽ ചേർന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന യോഗത്തിന്‍റെ തീരുമാനം.

സംസ്ഥാനത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി.നസറുദ്ദീൻ പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയേ മതിയാവൂ. ഇക്കാര്യത്തിൽ നേരത്തെ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയത്.

എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല. ഒമ്പതാം തീയതി സർക്കാർ ഉദ്യോ​ഗസ്ഥരിൽ നിന്നും ഏതെങ്കിലും വ്യാപാരികൾക്ക് മോശം അനുഭവമുണ്ടായാൽ മരണം വരെ നിരാഹാര സമരം നടത്താനും യോഗം തീരുമാനിച്ചു. ഓണം വിപണി മുന്നിൽ കണ്ടാണ് വ്യാപാരികൾ വീണ്ടും രംഗത്തിറങ്ങുന്നത്.

വ്യാപാരികളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് ബക്രീദിന് സർക്കാർ ഇളവ് നൽകിയിരുന്നു. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ച സാഹചര്യത്തിലും സംസ്ഥാനത്തെ കൊവിഡ് കണക്ക് ഉയരുന്ന പശ്ചാത്തലത്തിലും സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നത് കണ്ടറിയണം.

also read: തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കി; കടബാധ്യതയെന്ന് ആത്മഹത്യ കുറിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.