ETV Bharat / city

ബിജെപി ഓഫീസിന് ബോംബ് ഭീഷണിയെന്ന് സന്ദേശം; എക്സൈസ് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍

കോഴിക്കോട് കൊളത്തറ സ്വദേശിയും സെൻട്രൽ എക്സൈസ് ഇൻസ്പെക്ടറുമായ ബാദലാണ് മദ്യലഹരിയില്‍ മേലുദ്യോഗസ്ഥനെ വിളിച്ച് പുലിവാല് പിടിച്ചത്

ബിജെപി ഓഫീസിന് നേരെ ബോംബ് ഭീഷണിയെന്ന് സന്ദേശം ; യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു
author img

By

Published : Jun 5, 2019, 7:34 PM IST

കോഴിക്കോട്: ബിജെപി ഓഫീസിന് നേരെ ബോംബ് ഭീഷണി ഉണ്ടാവാൻ സാധ്യതയെന്നും കേന്ദ്രമന്ത്രി വി മുരളീധരനെ സൂക്ഷിച്ചോളണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ ഫോണില്‍ വിളിച്ച യുവാവ് പിടിയില്‍. കോഴിക്കോട് കൊളത്തറ സ്വദേശിയും സെൻട്രൽ എക്സൈസ് ഇൻസ്പെക്ടറുമായ ബാദലാണ് മദ്യലഹരിയില്‍ മേലുദ്യോഗസ്ഥനെ വിളിച്ച് പുലിവാല് പിടിച്ചത്.

ഇയാള്‍ കുടുംബപ്രശ്നങ്ങള്‍ നേരിടുന്നയാളാണെന്നും കഴിഞ്ഞ ദിവസം ഭാര്യയുമായി പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞ് മേലുദ്യോഗസ്ഥരെ സമീപിച്ചിരുന്നതായി പൊലീസ് പറയുന്നു. മറ്റൊരാളുടെ പേരിലെടുത്ത സിംകാര്‍ഡിലായിരുന്നു ഇന്നലെ രാത്രിയോടെ ബാദല്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിനെ വിളിച്ചത്. ഫോണ്‍ വിളിയുടെ പശ്ചാത്തലത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുറ്റം തെളിയുകയാണെങ്കില്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.

Intro:ബിജെപി ഓഫിസിന് നേരെ ബോംബ് ഭീഷണി ഉണ്ടാവാൻ സാധ്യതയെന്ന് സന്ദേശം നൽകിയ ആളെ ചോദ്യം ചെയ്യുന്നു

Body:ബിജെപി ഓഫിസിന് നേരെ ബോംബ് ഭീഷണി ഉണ്ടാവാൻ സാധ്യത ഉണ്ടെന്നു കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ ഫോണിൽ വിളിച്ചു പറഞ്ഞയാളെ പോലീസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് കൊലത്തറ സ്വദേശിയും സെൻട്രൽ എക്സൈസ് ഇൻസ്പെക്ടറുമായ ബാദൽ (33)നെയാണ് നല്ലളം പോലീസ് ചോദ്യം ചെയ്യുന്നത്. ഇന്നലെയാണ് കമ്മീഷണറുടെ ഫോണിലേക്ക് ഇദ്ദേഹം വിളിച്ചത്. എന്നാൽ മറ്റു തരത്തിലുള്ള ഭീഷണിയൊന്നും ഇദ്ദേഹം മുഴക്കിയിട്ടില്ലെന്നു കമ്മീഷണർ എ. വി. ജോർജ് പറഞ്ഞു.

Conclusion:ഇടിവി ഭാരത് കോഴിക്കോട്

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.