ETV Bharat / city

തോടുകളില്‍ മാലിന്യം നിറയുന്നു; പ്രതിസന്ധിയിലായി നാന്നൂറോളം കുടുംബങ്ങള്‍ - തോടുകളില്‍ മാലിന്യം നിറയുന്നു; പ്രതിസന്ധിയിലായി നാനൂറോളം കുടുംബങ്ങള്‍

കഴിഞ്ഞ പ്രളയത്തിൽ നൂറോളം വീടുകളിലേക്ക് തോടുകളിലെ മലിനജലം കയറിയിരുന്നു. മാലിന്യപ്രശ്നം കാരണം ചെറിയ കുട്ടികളടക്കമുള്ളവര്‍ക്ക് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

തോടുകളില്‍ മാലിന്യം നിറയുന്നു; പ്രതിസന്ധിയിലായി നാനൂറോളം കുടുംബങ്ങള്‍
author img

By

Published : Sep 25, 2019, 6:40 AM IST

കോഴിക്കോട്: മാലിന്യത്താല്‍ നിറഞ്ഞ് പയ്യാനക്കൽ, പടന്നവളപ്പ്, പട്ടർതൊടി പ്രദേശങ്ങളിലെ തോടുകള്‍. മാലിന്യം കുമിഞ്ഞ് കൂടിയതോടെ കൊതുകിന്‍റെയും, ഈച്ചയുടെയും ശല്യത്തിനൊപ്പം അസഹനീയമായ ദുര്‍ഗന്ധവും പ്രദേശത്തുണ്ട്. തോടിന്‍റെ ഇരുകരകളിലുമായി നാന്നൂറോളം പേരാണ് താമസിക്കുന്നത്. മാലിന്യം കാരണം തോട്ടിലെ വെള്ളത്തിന്‍റെ ഒഴുക്ക് നിലച്ചു. ഇതുമൂലം ചെറിയ കുട്ടികളടക്കമുള്ളവര്‍ക്ക് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

തോടുകളില്‍ മാലിന്യം നിറയുന്നു; പ്രതിസന്ധിയിലായി നാനൂറോളം കുടുംബങ്ങള്‍
കഴിഞ്ഞ പ്രളയത്തിൽ നൂറോളം വീടുകളിലേക്ക് ഈ മലിനജലം കയറിയിരുന്നു. തോട്ടിലെ മാലിന്യം നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തോടുകൾ തമ്മിൽ ചേരുന്ന ഭാഗത്തെ മാലിന്യം കോർപ്പറേഷൻ നീക്കം ചെയ്തിരുന്നു. എന്നാല്‍ തോട്ടിലെ മാലിന്യം പൂര്‍ണമായി നീക്കം ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്. കോർപ്പറേഷന്‍റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഒന്നും ഉണ്ടായില്ലെങ്കില്‍ സമരം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം.

Intro:ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ രോഗികൾ ആക്കാൻ ഒരു തോട് തന്നെ ധാരാളം. ലോഡ് കണക്കിന് മാലിന്യം കെട്ടിക്കിടക്കുന്ന കോഴിക്കോട് പയ്യാനക്കൽ പടന്നവളപ്പ്, പട്ടർതൊടി പ്രദേശങ്ങളിലെ തോട്ടിൽ സകലമാന രോഗാണുക്കളുടെയും ഉറവിടമാണ്.

Body:പയ്യാനക്കൽ പടന്ന വളപ്പ് ,പട്ടർ തൊടി പ്രദേശങ്ങളിലെ മാലിന്യം അടിഞ്ഞു കൂടിയ തോടിൻ്റെ ഇരുകരകളിലുമായി നാനൂറോളം പേരാണ് താമസിക്കുന്നത്. മാലിന്യം കാരണം തോട്ടിലെ വെള്ളത്തിൻ്റെ ഒഴുകു നിന്നു. അതോടെ കൊതുകിനെയും ഈച്ച യുടെയും ശല്യത്തിനൊപ്പം അസഹനീയമായ നാറ്റവും ഈ പ്രദേശത്ത് ഉണ്ട്. ചെറിയ കുട്ടികൾ അടക്കമുള്ളവർക്ക് മാലിന്യ പ്രശ്നം കാരണം പനിയും മറ്റ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

byte

ഷംസു (പ്രദേശവാസി)

കഴിഞ്ഞ പ്രളയത്തിൽ നൂറോളം വീടുകളിലേക്ക് ആണ് ഈ മലിന വെള്ളം കയറിയത് തോട്ടിലെ മാലിന്യം നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് കോർപ്പറേഷൻ തോടുകൾ തമ്മിൽ ചേരുന്ന ഭാഗത്തെ മാലിന്യം വാരി ഒരു ഭാഗത്ത് തന്നെ കൂട്ടിയിരുന്നു. എന്നാൽ പ്രദേശത്തെ പല ഭാഗങ്ങളിൽ കൂടി ഒഴുകുന്ന തോട്ടിലെ മാലിന്യം നീക്കം ചെയ്താൽ മാത്രമേ ഇതിൽ നിന്ന് രക്ഷ നേടാൻ സാധിക്കും എന്നാണ് പ്രദേശവാസികൾ പറയുന്നത്. വീടുകളിൽനിന്ന് കുടുംബശ്രീ പ്രവർത്തകർ മാലിന്യങ്ങൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചതാണ് പ്രശ്നത്തിന് പ്രധാന കാരണം. ഇതോടെ ടെ മിക്കവാറും വീടുകളിലെ മാലിന്യം തോടുകളിലേക്ക് വലിച്ചെറിയാൻ തുടങ്ങി. ഇതിനാൽ തോട്ടിൽ മാലിന്യം നിറഞ്ഞു. വീടുകളിലെ മാലിന്യം കോർപ്പറേഷനോട് എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടി സ്വീകരിച്ചില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.

byte

ജെയ്സൽ (പ്രദേശവാസി)

തോട്ടിലെ മാലിന്യം ഉടനെ നീക്കം ചെയ്തില്ലെങ്കിൽ. ഇവിടെയുള്ള പ്രദേശവാസികൾക്ക് ആരോഗ്യകരമായ പല പ്രശ്നങ്ങളും നേരിടേണ്ടിവരും. കോർപ്പറേഷൻ്റെ ഭാഗത്തുനിന്ന് തുടർ നടപടികൾ ഒന്നും ഇല്ലെങ്കിൽ സമരം ചെയ്യാനാണ് ഇവരുടെ തീരുമാനം.

Conclusion:.

For All Latest Updates

TAGGED:

payyanakkal
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.