കോഴിക്കോട്: പട്ടാപ്പകല്‍ പ്ലസ് വണ്‍ വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. യുവാവിനെ പെണ്‍കുട്ടി തന്നെ പുറകേ ഓടി പിടികൂടുകയായിരുന്നു. പാളയം സ്വദേശിയായ ബിജുവിനെയാണ് (30) കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Sexual assault against school student in: കോഴിക്കോട് മാനാഞ്ചിറയ്ക്ക് അടുത്ത് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വരികയായിരുന്നു പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ ബിജു കയറിപ്പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ മറ്റൊരു വിദ്യാർഥിയേയും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പെണ്‍കുട്ടി തന്നെ പുറകേ ഓടിയെത്തി പിടികൂടുകയായിരുന്നു.
പ്രതിയുടെ ഷര്‍ട്ടില്‍ പിടിച്ച് വീഴ്‌ത്തിയതോടെ നാട്ടുകാരും ഓടിയെത്തി. ബഹളം കേട്ട് സ്ഥലത്തെത്തിയ പിങ്ക് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുക്കുക. അതേസമയം ഇയാള്‍ മാനസിക രോഗിയാണോ എന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.
ALSO READ: Malayinkeezhu pocso case: പോക്സോ കേസ് പ്രതിയോടൊപ്പം ഇര: പൊലീസിനെതിരെ അമ്മ