ETV Bharat / city

കാലിക്കറ്റ് സർവകലാശാല കാമ്പസിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സുരക്ഷ ജീവനക്കാരൻ പിടിയിൽ - school student raped by security guard in calicut university campus

വള്ളിക്കുന്ന് സ്വദേശിയായ മണികണ്‌ഠനാണ് പിടിയിലായത്

കാലിക്കറ്റ് സർവ്വകലാശാലയിലെ സുരക്ഷാ ജീവനക്കാരൻ പിടിയിൽ  പെണ്‍കുട്ടിയെ പീഡിപ്പിച്ച കാലിക്കറ്റ് സർവ്വകലാശാലയിലെ സുരക്ഷാ ജീവനക്കാരൻ പിടിയിൽ  കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സ്‌കൂൾ വിദ്യാർഥിനിക്ക് പീഡനം  കാലിക്കറ്റ് സർവകലാശാല സുരക്ഷാ ജീവനക്കാരൻ മണികണ്‌ഠൻ പിടിയിൽ  school student raped by security guard in calicut university campus  കാലിക്കറ്റ് സർവകലാശാല സുരക്ഷാ ജീവനക്കാരൻ മണികണ്‌ഠൻ പിടിയിൽ
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ ജീവനക്കാരൻ പിടിയിൽ
author img

By

Published : Jul 2, 2022, 12:53 PM IST

Updated : Jul 2, 2022, 1:43 PM IST

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. സംഭവത്തിൽ കാമ്പസിലെ താത്കാലിക സുരക്ഷ ജീവനക്കാരനും വിമുക്തഭടനുമായ മണികണ്‌ഠനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പരിസരത്തെ സ്‌കൂളില്‍നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സര്‍വകലാശാല കാമ്പസിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യൂണിഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്‌ഠന്‍ പീഡിപ്പിച്ചെന്നാണ് പരാതി.

ജൂണ്‍ 29-ാം തീയതിയായിരുന്നു കേസിനാസ്‌പദമായ സംഭവം. സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ഥിനികളാണ് കാമ്പസിലെത്തിയത്. ക്ലാസ് കട്ട് ചെയ്‌ത് കളിക്കുകയായിരുന്ന വിദ്യാർഥിനിയുടെ ഫോട്ടോ മൊബൈലിൽ പകർത്തിയ മണികണ്‌ഠൻ ഇത് വീട്ടുകാരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി.

തുടർന്ന് പെണ്‍കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തേഞ്ഞിപ്പാലം പൊലീസിൻ്റെ കസ്റ്റഡിയിലുള്ള മണികണ്‌ഠനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Last Updated : Jul 2, 2022, 1:43 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.