ETV Bharat / city

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, 'കളിക്കളത്തില്‍ നിറഞ്ഞ് രാഹുല്‍' : പരിഹസിച്ച് ട്രോളന്മാര്‍ - കേന്ദ്രം പറയുന്നത് കേട്ട് പേടിക്കരുതെന്ന് രാഹുല്‍ ഗാന്ധി

അരീക്കോട് സുല്ലമുസലാം സയൻസ് കോളജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം രാഹുല്‍ ബാഡ്‌മിന്‍റണ്‍ കളിക്കുന്നതിന്‍റെ വീഡിയോ ട്രോളായി പ്രചരിക്കുന്നു

Rahul Gandhi playing shuttle  Rahul Gandhi playing shuttle at the indoor stadium malappuram  Sullamussalam Science College, Areekode  ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ കളിച്ച് രാഹുല്‍ ഗാന്ധി  കേന്ദ്രം പറയുന്നത് കേട്ട് പേടിക്കരുതെന്ന് രാഹുല്‍ ഗാന്ധി  അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളജ്
ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ കളിച്ച് രാഹുല്‍ ഗാന്ധി; കേന്ദ്രം പറയുന്നത് കേട്ട് പേടിക്കരുതെന്നും അദ്ദേഹം
author img

By

Published : Mar 10, 2022, 6:12 PM IST

കോഴിക്കോട് : അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. രാഹുലിന്‍റെ ലോക്‌സഭാ മണ്ഡലമായിരുന്ന അമേഠിയില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് തോറ്റു. തോല്‍വിയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് ട്രോളുകള്‍ നിറയുകയാണ്. രാഹുല്‍ഗാന്ധിയുമായി ബന്ധപ്പെട്ട ട്രോളുകളാണ് പ്രചരിക്കുന്നത്.

കേരള സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍ഗാന്ധി ഷട്ടില്‍കളിക്കുന്ന വീഡിയോയാണ് കളിയാക്കാന്‍ ഉപയോഗിക്കുന്നത്. ബുധനാഴ്ച വൈകിട്ട് ഡല്‍ഹിക്ക് തിരിക്കും മുമ്പേ അരീക്കോട് സുല്ലമുസലാം സയൻസ് കോളജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കുട്ടികള്‍ക്കും അധ്യാപകരോടും ഒപ്പം ബാഡ്മിന്‍റണ്‍ കളിക്കുന്നതാണ് വീഡിയോ. രാജ്യത്ത് കോണ്‍ഗ്രസ് അപ്രത്യക്ഷമാകുമ്പോള്‍ രാഹുല്‍ കളിച്ചുനടക്കുന്നുവെന്നാണ് പരിഹാസം. ഇൻഡോര്‍ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ പരിപാടിക്കിടെയാണ് കളിച്ചത്.

'തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, കളിക്കളത്തില്‍ നിറഞ്ഞ് രാഹുല്‍' : പരിഹസിച്ച് ട്രോളന്മാര്‍

Also Read: ആം ആദ്മി ആഞ്ഞ് വീശി, ക്യാപ്റ്റൻ ഔട്ട്; സ്റ്റാറായി കോലി

കഴിഞ്ഞ തിങ്കളാഴ്ചയാണ് ത്രിദിന കേരള സന്ദർശനത്തിനായി രാഹുൽ ഗാന്ധി എത്തിയത്. അന്തരിച്ച, മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതി ഉൾപ്പടെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാത്രിയോടെ ഡൽഹിക്ക് മടങ്ങി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.