ETV Bharat / city

ഓട്ടോയില്‍ കടത്തിയ 260 കുപ്പി വിദേശമദ്യം പിടികൂടി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു - liquor bottles seized in payyoli

പരിശോധന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരിച്ച് പോകാന്‍ ശ്രമിക്കുകയായിരുന്ന ഓട്ടോ പൊലീസ് തടയുകയായിരുന്നു.

പയ്യോളി വിദേശമദ്യം പിടികൂടി  കോഴിക്കോട് മദ്യ കുപ്പി പിടികൂടി  liquor bottles seized in payyoli  kozhikode liquor smuggling
ഓട്ടോയില്‍ കടത്തുകയായിരുന്ന 260 കുപ്പി വിദേശമദ്യം പൊലീസ് പിടികൂടി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
author img

By

Published : Feb 1, 2022, 3:54 PM IST

കോഴിക്കോട്: മാഹിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കടത്തിയ 260 കുപ്പി വിദേശമദ്യം പയ്യോളി പൊലീസ് പിടികൂടി. ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

പൊലീസ് പിടികൂടിയ 260 കുപ്പി വിദേശമദ്യം

ദേശീയപാതയില്‍ പയ്യോളി ടൗണിൽ വച്ച് പൊലീസിന്‍റെ വാഹന പരിശോധനക്കിടയിലാണ് മദ്യം പിടികൂടിയത്. പരിശോധന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരിച്ച് പോകാന്‍ ശ്രമിക്കുകയായിരുന്ന ഓട്ടോ പൊലീസ് തടയുകയായിരുന്നു. ഇതിനിടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു.

തുടര്‍ന്നുള്ള പരിശോധനയിലാണ് കാര്‍ഡ് ബോഡ് പെട്ടികളിലായി സൂക്ഷിച്ച 500 മില്ലി ലിറ്ററിന്‍റെ 260 കുപ്പി മദ്യം കണ്ടെത്തിയത്. മദ്യത്തിന് 80,000 രൂപ വിലയുണ്ടെന്നാണ് കരുതുന്നത്.

Also read: ആലപ്പുഴ ചാരുംമൂട്ടിൽ അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.