കോഴിക്കോട് : മുൻ മന്ത്രി എംഎം മണിക്ക് നേരെ വര്‍ണാധിക്ഷേപം നടത്തി പി.കെ ബഷീർ എംഎൽഎ. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ സൗഹൃദ യാത്രയുമായി ബന്ധപ്പെട്ട് വയനാട്ടിൽ സംഘടിപ്പിച്ച ജില്ല കൺവെൻഷനിലായിരുന്നു പി കെ ബഷീറിന്‍റെ വിവാദ പരാമർശം.
'കറുപ്പ് കണ്ടാൽ ഇയാൾക്ക് പേടി, പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി.നാളെ സംസ്ഥാന കമ്മിറ്റിയിൽ പോയാൽ എംഎം മണിയേയും കണ്ടാൽ എന്തായിരിക്കും സ്ഥിതി. കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ' - ഇങ്ങനെയായിരുന്നു ബഷീറിൻ്റെ പരാമര്‍ശം.
മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാനായാണ് ബഷീർ എംഎം മണിയെ അവഹേളിച്ചത്. പി.കെ ബഷീറിന്‍റെ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ രൂക്ഷ വിമർശനമാണ് ഉയർന്നുവരുന്നത്.