ETV Bharat / city

സംയുക്ത തൊഴിലാളി സമരം : മാതമംഗലം മോഡലില്‍ പേരാമ്പ്രയിലും കട അടച്ചുപൂട്ടി

പേരാമ്പ്ര ചേനോളി റോഡിലെ സികെ മെറ്റീരിയൽസ് എന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയത്

കോഴിക്കോട് കട പൂട്ടി  പേരാമ്പ്ര കട പൂട്ടി  perambra shop shut down  trade unions protest in perambra  പേരാമ്പ്ര സംയുക്ത തൊഴിലാളി സമരം
സംയുക്ത തൊഴിലാളി സമരം: പേരാമ്പ്രയിലെ കട പൂട്ടി
author img

By

Published : Mar 1, 2022, 10:57 AM IST

കോഴിക്കോട് : സംയുക്ത തൊഴിലാളി സമരം നടക്കുന്ന കോഴിക്കോട് പേരാമ്പ്രയിലും കട അടച്ചുപൂട്ടി. ചേനോളി റോഡിലെ സികെ മെറ്റീരിയൽസ് എന്ന സ്ഥാപനത്തിനാണ് താഴിട്ടത്. 2019ലാണ് പ്രവാസിയായ ബിജു പേരാമ്പ്ര ചേനോളി റോഡിൽ കട തുടങ്ങുന്നത്. അന്ന് മുതൽ സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികളുമായി തർക്കമുണ്ട്.

ഒരു മാസം മുൻപ് സ്ഥാപനത്തിലെ 6 പേര്‍ക്ക് തൊഴിൽ കാർഡ് നൽകി കോടതി ഉത്തരവിട്ടു. എന്നാല്‍ കട പ്രവർത്തിക്കാൻ ചുമട്ടുതൊഴിലാളികൾ അനുവദിച്ചില്ല. സികെ മെറ്റീരിയൽസിന് എന്ന കടയ്ക്ക് മുന്നിൽ സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തിൽ കുടിൽ കെട്ടി സമരവും ആരംഭിച്ചു.

Also read: തൊഴിൽ നിഷേധിക്കുവെന്ന് ആരോപണം; അനിശ്ചിതകാല സമരവുമായി സിഐടിയു തൊഴിലാളികള്‍

പൊലീസ് സുരക്ഷയിൽ കട പ്രവർത്തിച്ചെങ്കിലും ഒടുവിൽ പൂട്ടുകയായിരുന്നു. കണ്ണൂർ മാതമംഗലം മോഡലിൽ ആരംഭിച്ച സമരത്തിന് മുന്നിൽ പൂട്ട് വീണ കട തുറക്കാൻ ഇനി ലേബർ കമ്മിഷണർ ഇടപെടേണ്ടിവരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.