കോഴിക്കോട്: കോൺഗ്രസ് പുനസംഘടനയിൽ നിലവിൽ ആരും പരാതി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരാതി ഉണ്ടെങ്കിൽ കൂടിയാലോചനയിലൂടെ പരിഹരിക്കും. മുതിർന്ന നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കും. അവരുമായി സംസാരിക്കും.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. നൂറു ശതമാനം പൂർണതയോടെ ആർക്കും പ്രവർത്തിക്കാനാകില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
കെ റെയിൽ പദ്ധതിയിൽ പരിസ്ഥിതി ആഘാത പഠനം നടത്തിയില്ല. പിണറായിയും മോദിയും ഒരേ പാതയിലാണ്. ചോദ്യത്തിന് മറുപടി വേണം, സുതാര്യതയും വേണം. സർക്കാർ നിലപാടുകളെ എതിർക്കുന്നവരെ സാഡിസ്റ്റ് എന്നും ദേശദ്രോഹിയെന്നും വിളിച്ചിട്ട് എന്ത് കാര്യമെന്നും വി.ഡി സതീശൻ ചോദിച്ചു.
കോഴിക്കോട് മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകും. അന്വേഷണ റിപ്പോർട്ട് ഇന്ന് കെപിസിസിക്ക് ലഭിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Also read: K-Rail : കെ റെയില്‍ പുതിയ 'ഡാമാകും',പരിസ്ഥിതിക്ക് വലിയ ആഘാതമേല്‍പ്പിക്കും : വി.ഡി.സതീശൻ