കോഴിക്കോട്: വിദ്യാർഥി വനിത വിഭാഗമായ "ഹരിത" ഉയർത്തിയ ആരോപണങ്ങളില്‍ നാണം കെട്ട് മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം. പാർട്ടി സംസ്ഥാന നേതാക്കൾ വിളിച്ചു ചേർത്ത സമവായ, മധ്യസ്ഥ നിലപാടുകൾ ഹരിത നേതാക്കൾ തള്ളിയതോടെയാണ് മുസ്ലീംലീഗ് വെട്ടിലായത്. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മിഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന മുസ്ലിം ലീഗ് നിര്‍ദ്ദേശമാണ് ഹരിത നേതാക്കൾ തള്ളിയത്.
പരാതി പിന്‍വലിക്കുമെന്ന് വ്യക്തമാക്കി ലീഗ് നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞിട്ടും ഹരിത നേതാക്കൾ പരാതി പിൻവലിക്കാതായതോടെ മുസ്ലിം ലീഗ് നേതൃത്വം ശരിക്കും വെട്ടിലായി. ലൈംഗിക അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയില്ലാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന നിലപാടിലാണ് ഹരിത.
also read: ഒത്തുതീര്‍പ്പ് ഹരിത നേതാക്കളുടെ സാന്നിധ്യത്തിലെന്ന് എം.കെ മുനീര്‍
ഈ സാഹചര്യത്തില്‍ തുടര്‍ നടപടികൾ തീരുമാനിക്കാൻ ലീഗ് ഉന്നതാധികാര സമിതി വീണ്ടും ചേരും. ആരോപണങ്ങളിൽ കുഴഞ്ഞ് മറിഞ്ഞ മുസ്ലീം ലീഗിന് വിദ്യാര്‍ഥി വിഭാഗത്തിലുണ്ടായ ചേരിപ്പോരും ലൈംഗികാധിക്ഷേപവും വലിയ നാണക്കേടായിരിക്കുകയാണ്. ഫലത്തില്‍ ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞയാഴ്ച ഇറക്കിയ വാര്‍ത്താക്കുറിപ്പ് പരിഹാസ്യമായി.