ETV Bharat / city

മാവൂര്‍ വിഭാസ് കൊലക്കേസ്; 12 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍ - kozhikode latest news

ബ്രാഞ്ച് ഡിക്ടറ്റീവ് ഇൻസ്പെക്ടർ വി.എസ്. മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘം തമിഴ് നാട്ടിലെ ഉദുമൽപ്പേട്ടയിൽ നിന്നാണ് ആനന്ദനെ അറസ്റ്റ് ചെയ്‌തത്.

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം കൊലക്കേസ് പ്രതി പിടിയില്‍
author img

By

Published : Oct 26, 2019, 11:38 PM IST

Updated : Oct 27, 2019, 12:00 AM IST

കോഴിക്കോട്: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മാവൂർ വിഭാസ് കൊലക്കേസിലെ മുഖ്യ പ്രതി ആനന്ദന്‍ ക്രൈം ബ്രാഞ്ച് പിടിയില്‍. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ക്രൈം ബ്രാഞ്ച് ഡിക്ടറ്റീവ് ഇൻസ്പെക്ടർ വി.എസ്. മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിലെ ഉദുമൽപ്പേട്ടയിൽ നിന്നാണ് ആനന്ദനെ അറസ്റ്റ് ചെയ്‌തത്.

മാവൂര്‍ വിഭാസ് കൊലക്കേസ്; 12 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ഈ കേസില്‍ ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കോയമ്പത്തൂരിലെ ശിവാനന്ദ കോളനി നിവാസിയായ കുമാർ എന്ന സയനൈഡ് കുമാറിനെയാണ് പിടികൂടാനുള്ളത്. ഇയാളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്പെക്ടർ മുരളീധരൻ അറിയിച്ചു.

2007 ഫെബ്രുവരി രണ്ടിനാണ് വിഭാസിനെ കാണാതാവുന്നത്. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഫെബ്രുവരി ആറിന് മാവൂർ ഗ്രാസിം കമ്പനിയുടെ കിണറ്റിൽ നിന്ന് വിഭാസിന്‍റെ മൃതദേഹം കണ്ടെടുത്തു. പിന്നീട് ലോക്കൽ പൊലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

കേസിലെ ഏഴ് പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. മുഖ്യ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ക്രൈം ബാഞ്ച് തുടര്‍ന്നു. ഇതിനിടെ ഐ.ജി ഇ.ജെ. ജയരാജന്‍റെ നിർദേശപ്രകാരം ആറ് മാസം മുമ്പ് പ്രത്യേക സംഘം രൂപീകരിച്ചു. തുടർന്ന് ആനന്ദന്‍റെ സ്വദേശമായ പാലക്കാട് നടത്തിയ അന്വേഷണത്തില്‍ നിന്ന് ലഭിച്ച സൂചനകളില്‍ നിന്നാണ് ആനന്ദന്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. മാവൂരിലെ രാമൻ എന്നയാളുടെ പാത്രക്കടയിൽ പ്രതികൾ നടത്തിയ മോഷണം വിഭാസ് കാണാനിടയായതാണ് കൊലക്ക് കാരണം. മോഷണ വിവരം പുറത്ത് പറയാതിരിക്കാൻ വിഭാസിനെ തലക്കടിച്ച് കൊന്ന് കിണറ്റിൽ താഴ്ത്തുകയായിരുന്നു.

Intro:കൊലക്കേസിലെ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

Body:കോളിളക്കം സൃഷ്ടിച്ച മാവൂർ വിഭാസ് കൊലക്കേസിലെ പ്രതി 12 വർഷത്തെ ഒളിവ് ജീവിതത്തിനിടെ പിടിയിൽ. പാലക്കാട് ഒഴലപ്പതി സ്വദേശി ആനന്ദൻ (37) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ക്രൈം ബ്രാഞ്ച് ഡിക്ടീവ് ഇൻസ്പെക്ടർ വി.എസ്. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം താമിഴ് നാട്ടിലെ ഉദുമൽപ്പേട്ടയിൽ നിന്നാണ് ആനന്ദനെ പിടികൂടിയത്. ഇതോടെ കേസിൽ ഇനി ഒരാളെ മാത്രമാണ് പിടികിട്ടാനുള്ളത്. കൊയമ്പത്തൂരിലെ ശിവാനന്ദ കോളനി നിവാസിയായ കുമാർ എന്ന സയനൈഡ് കുമാറിനെയാണ് പിടികൂടാനുള്ളത്. ഇയാളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്പെക്ടർ മുരളീധരൻ അറിയിച്ചു. 2007 ഫെബ്രുവരി രണ്ടിനാണ് മാവൂർ ഭാവന എന്ന വീട്ടിൽ നിന്നും വിഭാസിനെ കാണാതാവുന്നത്. ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഫെബ്രുവരി ആറിന് മാവൂർ ഗ്രാസിം കമ്പനിയുടെ കിണറ്റിൽ നിന്ന് വിഭാസിന്റെ മൃതദേഹം കണ്ടെടുത്തു. പിന്നീട് ലോക്കൽ പോലീസിൽ നിന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസിലെ ഏഴ് പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. എന്നാൽ മുഖ്യ പ്രതികളായ രണ്ടു പേർ ഒളിവിൽ പോയെന്ന് തിരിച്ചറിഞ്ഞ ക്രൈം ബ്രാഞ്ച് സംഘം ഇവർക്കായി തെരച്ചിൽ വ്യാപിപിക്കുകയായിരുന്നു. വർഷങ്ങളായി നടത്തിയ അന്വേഷണത്തിലും ഒളിവിലായ പ്രതികളെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഐജി ഇ.ജെ. ജയരാജന്റെ നിർദേശപ്രകാരം ആറ് മാസം മുമ്പ് പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് ആനന്ദൻ ജനിച്ചു വളർന്ന പാലക്കാട്ടെ ഗ്രാമങ്ങളിൽ ദിവസങ്ങളോളം നടത്തിയ തെരച്ചിലിൽ ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. നഗരങ്ങളിൽ റോഡരികിലിരുന്ന് പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കസേരയുണ്ടാക്കുന്ന ജോലിയിലാണ് ആനന്ദൻ ഏർപ്പെട്ടിരിക്കുന്നതെന്ന് മനസിലാക്കിയ അന്വേഷണ സംഘം ആ വഴിക്ക് അന്വേഷണം നീക്കി. ഇതോടെ പൊള്ളാച്ചി കേന്ദ്രീകരിച്ചാണ് ആനന്ദൻ ജോലി ചെയ്യുന്നതെന്ന് സൂചന ലഭിച്ച അന്വേഷണ സംഘം ആഴ്ച്ചകളോളം അവിടെയും പലരെയും നിരീക്ഷിച്ചു. ഇതിനിടെയാണ് ഉദുമൽപ്പേട്ടയിൽ ആനന്ദൻ ഉണ്ടെന്ന നിർണ്ണായക വിവരം ലഭിക്കുന്നത്. തുടർന്ന് ഉദുമൽപ്പേട്ടയിലെത്തി ആനന്ദനെ പിടികൂടുകയായിരുന്നു. മാവൂരിലെ രാമൻ എന്നയാളുടെ പാത്രക്കടയിൽ പ്രതികൾ നടത്തിയ മോഷണം വിഭാസ് കാണാനിടയായതാണ് കൊലക്ക് കാരണം. മോഷണ വിവരം പുറത്ത് പറയാതിരിക്കാൻ വിഭാസിനെ തലയ്ക്കടിച്ച് കൊന്ന് കിണറ്റിൽ താഴ്ത്തുകയായിരുന്നു.

byte _ വി.എസ്. മുരളീധരൻ
ഡിക്ടടീവ് ഇൻസ്പെക്ടർ , ക്രൈം ബ്രാഞ്ച്

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Oct 27, 2019, 12:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.