കോഴിക്കോട്: ഇരട്ടക്കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാതാവ് ആത്മഹത്യ ചെയ്‌തു. 29കാരിയായ സുബീന മുംതാസാണ് ആത്മഹത്യ ചെയ്‌തത്. വ്യാഴാഴ്‌ച വൈകുന്നേരമാണ് നരിപ്പറ്റയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ സുബീനയെ കണ്ടെത്തിയത്. മൃതദേഹം നാദാപുരം ഗവ.ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ സെപ്‌റ്റംബര്‍ 26നാണ് ഇരട്ട കുട്ടികളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിന്‍ എന്നിവരെ ഭർത്താവിന്‍റെ വീട്ടിലെ കിണറിലെറിഞ്ഞ് കൊലപ്പെടുത്തിയത്. തുടർന്ന് സുബീന കിണറ്റിൽ ചാടുകയായിരുന്നു. കിണറിലെ മോട്ടോറിന്‍റെ പിവിസി പൈപ്പില്‍ പിടിച്ച് നിന്ന സുബീനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
മക്കളെ കിണറ്റില്‍ എറിഞ്ഞെന്നും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്നും ബന്ധുവിനെ സുബീന ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. കേസില്‍ സുബീന റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു സുബീന.
ALSO READ: അതിരൂക്ഷം, ആരും സഹായിക്കാനില്ല'; അഭ്യർഥനയുമായി സുമിയിലെ 650ഓളം വിദ്യർഥികൾ