ETV Bharat / city

ഷഹാനയുടെ മരണം : സജാദിന് ലഹരിക്കച്ചവടം, ഇടപാടുകള്‍ ഭക്ഷ്യസാധന വിതരണത്തിൻ്റെ മറവില്‍ - kerala model death husband arrest

ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയ പറമ്പിൽ ബസാറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്‌തുക്കളും അതിനുള്ള ഉപകരണങ്ങളും ലഭിച്ചു

ഷഹാനയുടെ മരണം  ഷഹാന ആത്മഹത്യ  ഷഹാന മരണം ഭര്‍ത്താവ് ലഹരി  സജാദ് ലഹരി കച്ചവടം  മോഡല്‍ മരണം ഭര്‍ത്താവ് ലഹരി കച്ചവടം  model shahana death  shahana death husband drug user  kerala model death husband arrest  actor shahana death latest
ഷഹാനയുടെ മരണം: സജാദിന് ലഹരി കച്ചവടം, ഭക്ഷ്യസാധനങ്ങളുടെ വിതരണത്തിൻ്റെ മറവില്‍ ഇടപാട്
author img

By

Published : May 14, 2022, 10:43 AM IST

Updated : May 14, 2022, 11:16 AM IST

കോഴിക്കോട് : പരസ്യ മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിന് ലഹരിക്കച്ചവടമെന്ന് പൊലീസ്. ഭക്ഷ്യസാധനങ്ങളുടെ വിതരണത്തിൻ്റെ മറവിലാണ് ലഹരി ഇടപാടുകള്‍ നടത്തിവന്നിരുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ എൽഎസ്‌ഡി, എംഡിഎംഎ മുതലായ ലഹരി മരുന്നുകളും അത് ഉപയോഗിക്കാന്‍ വേണ്ടുന്ന ഉപകരണങ്ങളും ലഭിച്ചു.

സജാദിനെ പറമ്പിൽ ബസാറിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

പൊലീസിന്‍റെ പ്രതികരണം

മരണത്തില്‍ ദുരൂഹത : ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകള്‍. എന്നാൽ ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. രാസപരിശോധനാഫലം പുറത്തുവന്നതിന് ശേഷമായിരിക്കും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക.

കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹാനയെ മെയ് 12ന് രാത്രിയിലാണ് പറമ്പില്‍ ബസാറിലുള്ള വീട്ടിലെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷഹാനയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

Read more: 'ഷഹാനയെ കൊന്നത് തന്നെ, പിന്നില്‍ സജാദ് മാത്രമല്ല': ആരോപണവുമായി കുടുംബം

കുടുംബത്തിന്‍റെ ആരോപണം : മകളെ കൊലപ്പെടുത്തിയതാണെന്ന് ഷഹാനയുടെ മാതാവും മൊഴി നൽകി. എന്നാല്‍ ഷഹാന ജനലഴിയിൽ തൂങ്ങി മരിച്ചതാണെന്നാണ് ചോദ്യം ചെയ്യലില്‍ സജാദ് നൽകിയ മൊഴി. ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയിൽ നിന്നാണ് എൽഎസ്‌ഡി, എംഡിഎംഎ മുതലായ ലഹരി മരുന്നുകളുടെ അംശം കണ്ടെത്തിയത്.

ഒന്നര വർഷം മുന്‍പാണ് ഇവരുടെ വിവാഹം നടക്കുന്നത്. ഖത്തറിൽ ജോലി ചെയ്‌തിരുന്ന കോഴിക്കോട് ചെറുകുളം സ്വദേശി സജാദ് ബന്ധുക്കൾ വഴിയാണ് ഷഹാനയെ വിവാഹമാലോചിച്ചത്. എന്നാൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾക്ക് ഈ ബന്ധത്തോട് താൽപര്യമില്ലായിരുന്നു.

Read more: ജന്മദിന ദിവസം മരണം, പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകം; ഷഹനയുടെ മരണത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ്

എന്നാൽ പിന്നീട് സജാദും ഷഹാനയും തമ്മിൽ അടുപ്പത്തിലാവുകയായിരുന്നു. വിവാഹ ശേഷം നാട്ടിൽ തന്നെയായിരുന്ന സജാദ് ജോലിക്കൊന്നും പോയിരുന്നില്ല. ആഭരണക്കടകളുടേതടക്കം ചില പരസ്യങ്ങളിൽ അഭിനയിച്ച് ഷഹാനയ്ക്ക് കിട്ടുന്ന വരുമാനത്തിലാണ് ഇവർ ജീവിച്ചിരുന്നത്.

സജാദ് ലഹരിക്കടിമയെന്ന് പൊലീസ് : ചെറുകുളത്തെ ബന്ധുക്കളോടൊപ്പം കഴിഞ്ഞിരുന്ന ദമ്പതികൾ കഴിഞ്ഞ മൂന്ന് മാസമായി പറമ്പിൽ ബസാറിലെ വാടക വീട്ടിലായിരുന്നു താമസം. അടുത്തിടെ ഷഹാന സിനിമയിൽ അഭിനയിച്ചിരുന്നു. ഇതിൻ്റെ പ്രതിഫലമായി വന്ന ചെക്കിൻ്റെ പേരിലാണ് അവസാനമായി തർക്കവും ബഹളവും ഉണ്ടായതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

സജാദ് ലഹരിക്കടിമപ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. വിശദമായ പരിശോധനാ റിപ്പോർട്ടും അന്വേഷണ റിപ്പോർട്ടും വരുന്നതോടെ തുടർ നടപടികൾ വേഗത്തിലാക്കാനാണ് പൊലീസ് നീക്കം.

Last Updated : May 14, 2022, 11:16 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.