കോഴിക്കോട്: ഭാര്യ സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ പിടിയില്‍. കാരശ്ശേരി സ്വദേശി യൂസഫാണ് പിടിയിലായത്. കാരശ്ശേരി കൽപ്പൂര് വെച്ച് നാട്ടുകാർ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു.
കൽപ്പൂർ സ്വദേശി മുഹമ്മദ് റിയാസിനാണ് പരിക്കേറ്റത്. അങ്ങാടിയിൽ നിൽക്കുകയായിരുന്ന റിയാസിനെ മെഷീൻ വാളുപയോഗിച്ച് പ്രതി അക്രമിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി പൊലീസില്‍ ഏൽപ്പിക്കുകയായിരുന്നു. മുക്കം ഇൻസ്പെക്‌ടര്‍ പ്രജീഷിൻ്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഒരു വർഷമായി റിയാസിൻ്റെ സഹോദരിയുമായി അകന്ന് കഴിയുകയായിരുന്നു യൂസഫ്. ഇതുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ കഴിഞ്ഞ ദിവസം നടന്നതായും വിവരമുണ്ട്.
Also read: 8 മാസമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചത് പിതാവ്; അമ്മയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു