ETV Bharat / city

അന്തേവാസിയുടെ മരണം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന് സസ്പെൻഷൻ - കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരിച്ചു

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകുന്നതിൽ കൃത്യവിലോപം കാണിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ നടപടി

Kuthiravattom mental health center superintendent suspended  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു  കൃത്യവിലേപം കാട്ടിയതിന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌തു  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരിച്ചു  Kuthiravattom mental health center
കൃത്യവിലേപം സംഭവിച്ചു; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു
author img

By

Published : Jun 2, 2022, 3:39 PM IST

കോഴിക്കോട്: കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകുന്നതിൽ കൃത്യവിലോപം കാട്ടിയ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി രമേശനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

ചാടിപ്പോയ രോഗി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്‍റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്നായിരുന്നു ശിപാര്‍ശ. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ദിവസമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ മോഷണക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിലെ മൂന്നാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാള്‍ ശുചിമുറിയിലെ ഭിത്തി തുരന്നാണ് രക്ഷപ്പെട്ടത്. ഇത് കൂടാതെ നേരത്തെയും മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരിട്ട് ആശുപത്രി സന്ദര്‍ശിക്കുകയും നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിരന്തരമായ വീഴ്‌ച ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാരുടെ കുറവ് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയാണ് ആരോഗ്യ വകുപ്പ് സൂപ്രണ്ടിനെതിരെ നടപടി എടുത്തിരിക്കുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.