കോഴിക്കോട്: ഡിഡിഇ ഓഫീസിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ് ലാത്തി വീശി. ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യാജ പിഎച്ച്ഡിക്കാരെ പുറത്താക്കുക, പത്താം ക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. പ്രകടനവുമായി എത്തിയ പ്രവർത്തകർ പൊലീസിന്‍റെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോവാന്‍ തയാറായില്ല. ഇതിനെ തുടർന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കാൻ പൊലീസ് ശ്രമിക്കവെയാണ് നേരിയ സംഘര്‍ഷം ഉണ്ടായത്. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് കെ എസ് യു മാര്‍ച്ച്; സംഘര്‍ഷം
പൊലീസ് ലാത്തിച്ചാർജിൽ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് പരിക്കേറ്റു.
കോഴിക്കോട്: ഡിഡിഇ ഓഫീസിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ് ലാത്തി വീശി. ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യാജ പിഎച്ച്ഡിക്കാരെ പുറത്താക്കുക, പത്താം ക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. പ്രകടനവുമായി എത്തിയ പ്രവർത്തകർ പൊലീസിന്‍റെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോവാന്‍ തയാറായില്ല. ഇതിനെ തുടർന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കാൻ പൊലീസ് ശ്രമിക്കവെയാണ് നേരിയ സംഘര്‍ഷം ഉണ്ടായത്. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് പരിക്കേറ്റു. ഇദ്ദേഹത്തെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Body:ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വ്യാജ പി എച് ഡി ക്കാരെ പുറത്താക്കുക, 10ആം ക്ലാസ് പാസ്സ് ആയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് അവസരമൊരുക്കുക തുടങ്ങിയ ആവശ്യവുമായി ഡിഡിഇ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പ്രകടനമായി എത്തിയ പ്രവർത്തകർ പോലീസിന്റെ ബാരിക്കേഡ് മരിച്ചിടാൻ ശ്രമിച്ചപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗികച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല. തുടർന്ന് നേതാക്കളെ കസ്റ്റഡിയിലെടുത്തു നീക്കാൻ പോലീസ് ശ്രമിക്കവെയാണ് നേരിയ ലാത്തിച്ചാർജ് ഉണ്ടായത്. ലാത്തിച്ചാർജിൽ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിതിന് പരിക്കേറ്റു. ഇദ്ദേഹത്തെ ബീച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Conclusion:സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
ഇടിവി ഭാരത് കോഴിക്കോട്