കോഴിക്കോട്: ജില്ലയില്‍ ഇന്ന് 956 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 879 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 29 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്തുനിന്നും 43 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 403 പേര്‍ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5782 ആയി.
1288 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 23,586 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,03,264 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 360 പേര്‍ ഉള്‍പ്പെടെ 3248 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 384 പേര്‍ ഇന്ന് ആശുപത്രി വിട്ടു. ഇന്ന് 7437 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ആകെ ആയച്ച 3,40,176 സാമ്പിളുകളില്‍ 3,37,775 എണ്ണത്തിന്‍റെ പരിശോധനാ ഫലം ലഭിച്ചു. 3,22,604 എണ്ണം നെഗറ്റീവാണ്. 2401 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.