കോഴിക്കോട്: കള്ളവോട്ട് ചെയ്യാൻ സിപിഎമ്മിനെ ആരും പഠിപ്പിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പരിശോധിക്കേണ്ടതാണ്.
സിപിഎമ്മിന്‍റെ അജണ്ടയനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ആരോപിച്ചിരുന്നു. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്‌തത് യുഡിഎഫാണെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
പോളിങിലെ കുറവ് എല്‍ഡിഎഫിനോടും യുഡിഎഫിനോടും ജനങ്ങൾക്ക് താല്‍പര്യം കുറയുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തൃക്കാക്കരയിൽ ബിജെപിക്ക് വിജയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റം ഇത്തവണയുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ക്രൈസ്‌തവ സമൂഹത്തിന് വ്യാപകമായ ആശങ്കയുണ്ട്. മത തീവ്രവാദികൾ ആണ് അതിന് കാരണം. വിഷയത്തില്‍ ഇടപെടാൻ ബിജെപി മാത്രമേ തയ്യാറായിട്ടുള്ളൂവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്‍റെ എട്ടാം വാർഷികം ജൂൺ 15 വരെ വിപുലമായ പരിപാടികളോടെ രാജ്യവ്യാപകമായി ആഘോഷിക്കുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചു.
Also read: വിധിയെഴുതി തൃക്കാക്കര: മികച്ച പോളിങ്ങില്‍ കണ്ണുംനട്ട് മുന്നണികള്‍, നെഞ്ചിടിപ്പിന്‍റെ 2 നാള്‍