ETV Bharat / city

ഇരട്ടച്ചങ്ക് പോയിട്ട് സിംഗിൾ ചങ്ക് പോലുമില്ല; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ മുരളീധരൻ

മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെ.മുരളീധരൻ

മുഖ്യമന്ത്രിയെ പരിഹസിച്ച് കെ മുരളീധരൻ  പിണറായി വിജയന് സിംഗിൾ ചങ്ക് പോലുമില്ലെന്ന് കെ മുരളീധരൻ  K Muraleedharan mocks Chief Minister Pinarayi Vijayan  K Muraleedharan against pinarayi vijayan  മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരൻ
ഇരട്ടച്ചങ്ക് പോയിട്ട് സിംഗിൾ ചങ്ക് പോലുമില്ല; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ മുരളീധരൻ
author img

By

Published : Jun 11, 2022, 5:52 PM IST

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ.മുരളീധരൻ എംപി. പിണറായി വിജയന് ഇരട്ടച്ചങ്ക് പോയിട്ട് സിംഗിൾ ചങ്ക് പോലുമില്ല. പ്രധാനമന്ത്രിയെക്കാൾ സുരക്ഷയാണ് മുഖ്യമന്ത്രിക്കെന്നും, ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിപാടികളിൽ കാണികളെക്കാൾ പൊലീസുകാരാണ് ഉള്ളതെന്നും മുരളീധരൻ പറഞ്ഞു.

ഇരട്ടച്ചങ്ക് പോയിട്ട് സിംഗിൾ ചങ്ക് പോലുമില്ല; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ മുരളീധരൻ

സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്ക് ശേഷം ഒരിക്കൽ പോലും മാധ്യമങ്ങളെ അഭിമുഖീകരിച്ചില്ല. വിജിലൻസ് ഡയറക്‌ടറെ മാറ്റി. ഇതിൽ നിന്ന് എന്തോ ഒളിപ്പിച്ച് വയ്‌ക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കും. കേരള രാഷ്‌ട്രീയത്തെ മലീമസമാക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്.

അതിനാൽ തന്നെ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം. അത് കോടതിയുടെ മേൽനോട്ടത്തിൽ തന്നെ വേണം. സോളാർ കാലത്ത് എൽഡിഎഫ് ആവശ്യപ്പെട്ടതാണ് പ്രതിപക്ഷം ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.