ETV Bharat / city

കഞ്ചാവുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി - കഞ്ചാവ് വാര്‍ത്തകള്‍

ശനിയാഴ്ച്ച രാവിലെ ഒമ്പതരയോടെ കല്ലാച്ചി മാര്‍ക്കറ്റ് റോഡ് പരിസരത്താണ് സംഭവം. പ്രതിയില്‍ നിന്ന് 450 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി.

ganja seized news  kozhikkode latest news  kerala police latest news  കേരള പൊലീസ് വാര്‍ത്തകള്‍  കഞ്ചാവ് വാര്‍ത്തകള്‍  കോഴിക്കോട് വാര്‍ത്തകള്‍
കഞ്ചാവുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി
author img

By

Published : May 23, 2020, 9:48 PM IST

കോഴിക്കോട്: കല്ലാച്ചിയില്‍ പൊലീസിന്‍റെ വാഹനപരിശോധനക്കിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ച കഞ്ചാവുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കല്ലാച്ചി പൈപ്പ് ലൈന്‍ റോഡ് പരിസരത്തെ കുരുന്നംകണ്ടി താഴെ കുനിയില്‍ സൗജിക്ക് (32)നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് 450 ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. ശനിയാഴ്ച്ച രാവിലെ ഒമ്പതരയോടെ കല്ലാച്ചി മാര്‍ക്കറ്റ് റോഡ് പരിസരത്താണ് സംഭവം.

വാഹനപരിശോധനക്കിടെ നമ്പര്‍ പ്രദര്‍ശിപ്പിക്കാതെയെത്തിയ സ്‌കൂട്ടര്‍ പൊലീസ് കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. വാഹനത്തിന്‍റെ പേപ്പര്‍ എടുക്കാനെന്ന പോലെ സ്‌കൂട്ടറിന്‍റെ സീറ്റ് തുറന്ന സൗജിക്ക് സീറ്റിനടിയില്‍ സൂക്ഷിച്ച കഞ്ചാവ് പൊതിയുമായി ടൗണിലെ കടകള്‍ക്ക് പിറകിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന എം.എസ്.പി സേനാംഗങ്ങളും പൊലീസും ഇയാളെ പിന്തുടര്‍ന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് മല്‍പിടുത്തത്തിലൂടെ കീഴടക്കി.

യുവാവിന്‍റെ പക്കലുണ്ടായിരുന്ന കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഊട്ടി,മൈസൂര്‍ ഭാഗങ്ങളില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 2019ല്‍ കല്ലാച്ചിയില്‍ റോഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ഊരാളുങ്കലിലെ തൊഴിലാളികളെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലും സൗജിക്ക് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. 6000 കിലോമീറ്റര്‍ ഓടിയ സ്‌കൂട്ടര്‍ നാളിതുവരെയായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.