ETV Bharat / city

കർഷക സമരം അടിച്ചമർത്താൻ ബിജെപി കള്ളപ്രചരണം നടത്തുന്നുവെന്ന് എളമരം കരീം - ഭാരത് ബന്ദ്

ഭാരത് ബന്ദിനോടനുബന്ധിച്ച് കൂടുതൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് എളമരം കരീം

Elamaram Kareem against bjp  Elamaram Kareem  bjp  ബിജെപി  എളമരം കരീം  കാർഷിക നിയമങ്ങൾ  ജനാധിപത്യ മര്യാദ  ഭാരത് ബന്ദ്  Bharat Bandh
ബിജെപി കർഷക സമരം അടിച്ചമർത്താൻ കള്ള പ്രചരണങ്ങൾ നടത്തുന്നു ; എളമരം കരീം
author img

By

Published : Sep 22, 2021, 7:55 PM IST

കോഴിക്കോട് : കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഗൗരവകരമായ ഒരു നടപടിയും കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് എളമരം കരീം എംപി. കർഷക സമരം അടിച്ചമർത്താൻ കള്ള പ്രചരണങ്ങൾ നടത്തുകയാണ് ബിജെപി. കൂടാതെ വിഷയം മാധ്യമങ്ങൾ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി കർഷക സമരം അടിച്ചമർത്താൻ കള്ള പ്രചരണങ്ങൾ നടത്തുന്നു ; എളമരം കരീം

ALSO READ : കേരളം 27ന് അടച്ചിടും; ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി ആചരിക്കും

മൂന്ന് കാർഷിക നിയമങ്ങൾ കർഷകരുമായി ആലോചിക്കാതെയാണ് കേന്ദ്ര സർക്കാർ പാസാക്കിയത്. കർഷകർ സമരത്തിനെത്തിയിട്ടും കൂടിയാലോചനകൾ നടത്താനുള്ള ജനാധിപത്യ മര്യാദ പോലും കേന്ദ്രം കാണിച്ചില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സെപ്‌റ്റംബര്‍ 27ന് നടത്തുന്ന ഭാരത് ബന്ദിനോടനുബന്ധിച്ച് കൂടുതൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.